'ഹാര്‍ദിക് പാണ്ഡ്യയുടെ ഷോട്ടുകളുമായി സാമ്യമുണ്ട്': നമന്‍ ധിറിന്റെ ബാറ്റിംഗ് പ്രകടനത്തെ പ്രശംസിച്ച് ആകാശ് ചോപ്ര

Published : Oct 18, 2026, 05:45 PM IST
Naman Dhir

Synopsis

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഓൾറൗണ്ടർ നമൻ ധിറിനെ പ്രശംസിച്ച് ആകാശ് ചോപ്ര. പരിക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായെത്തിയ നമന്റെ ബാറ്റിംഗ് ശൈലിക്ക് ഹാർദിക്കുമായി സാമ്യമുണ്ടെന്ന് ചോപ്ര വ്യക്തമാക്കി.

ബെംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ കണ്ടെത്തലായി മാറിയ ഓള്‍റൗണ്ടര്‍ നമന്‍ ധിറിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ടീമിലിടം നേടിയ പഞ്ചാബ് താരമായ നമന്‍, പരമ്പരയിലുടനീളം തന്റെ ഓള്‍റൗണ്ട് മികവ് തെളിയിച്ചിരുന്നു. പത്ത് ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ബോളിംഗില്‍ തിളങ്ങിയ നമന്‍, ബെംഗളൂരുവില്‍ നടന്ന അവസാന മത്സരത്തില്‍ തന്റെ ബാറ്റിംഗ് കരുത്താണ് പുറത്തെടുത്തത്.

മത്സരത്തില്‍ വെറും 6 പന്തില്‍ നിന്ന് പുറത്താകാതെ 24 റണ്‍സാണ് നമാന്‍ നേടിയത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറടിച്ചുകൊണ്ടാണ് താരം തുടങ്ങിയത്. തുടര്‍ന്ന് ഒരു ഫോറും രണ്ട് സിക്‌സറുകളും കൂടി പറത്തിയ നമന്‍ ആരാധകരെയും ക്രിക്കറ്റ് വിദഗ്ധരെയും ഒരുപോലെ വിസ്മയിപ്പിച്ചു. നമന്റെ ബാറ്റിംഗ് ശൈലിയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനവുമായി ചെറിയ സാദൃശ്യങ്ങളുണ്ടെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ആകാശ് ചോപ്ര വ്യക്തമാക്കി.

ചോപ്ര പറഞ്ഞതിങ്ങനെ... ''നമന്‍ നേരിട്ട ആദ്യ പന്ത് തന്നെ നോക്കൂ. അത് ലെഗ് സൈഡിലെ പന്തായിരുന്നുവെങ്കിലും അതിനെ ഗാലറിയിലെത്തിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ക്ലാസ് വ്യക്തമാക്കുന്നു. മികച്ച ക്രിക്കറ്റിംഗ് സെന്‍സും ത താരത്തിനുണ്ട്. ഉയരവും നീളമുള്ള കൈകളും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ചില സാമ്യത കാണാന്‍ കഴിയുന്നുണ്ട്. മികച്ചൊരു ബേസ് ഉണ്ടാക്കിയെടുക്കാനും ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനും അദ്ദേഹത്തിന് സാധിക്കുന്നു..'' ചോപ്ര പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ ആറാം നമ്പരിലോ ഏഴാം നമ്പരിലോ ആണ് നമാന്‍ ബാറ്റിംഗിനെത്തുന്നത്. വളരെ കുറഞ്ഞ പന്തുകള്‍ മാത്രം ലഭിക്കുന്ന ഈ പൊസിഷനില്‍ ഇറങ്ങി ടീമിനായി പരമാവധി റണ്‍സ് കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണെന്നും ചോപ്ര വിലയിരുത്തി. ശിവം ദുബെയും ഹാര്‍ദിക് പാണ്ഡ്യയും ചെയ്യുന്നതുപോലെ ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങി ഫിനിഷ് ചെയ്യാനുള്ള കഴിവ് നമനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഫിനിഷറുടെ റോള്‍ ചെയ്യുന്നതാണ് എനിക്കിഷ്ടം': ബാറ്റിംഗ് പൊസിഷനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തിലക് വര്‍മയുടെ മറുപടി
'വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന് സാമ്പത്തിക പിന്തുണ വേണം': ഇന്ത്യക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ അഭ്യര്‍ത്ഥനയുമായി ഡാരന്‍ സമി