ഇത് കൊള്ളാം; ഇന്ത്യ- പാക് താരങ്ങളെ ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിച്ച് ആകാശ് ചോപ്ര

By Web TeamFirst Published Apr 9, 2020, 3:37 PM IST
Highlights

പലരും ലോക ഇലവനെയും മറ്റും പ്രവചിച്ചു. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
 

മുബൈ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീട്ടിലിരിക്കുകയാണ് ക്രിക്കറ്റ് താരങ്ങള്‍. മത്സരങ്ങളെല്ലാം നിര്‍ത്തലാക്കിയതോടെ ക്രിക്കറ്റ് കമന്റേറ്റര്‍മാരും മുന്‍ താരങ്ങളുടെയും അവസ്ഥയും ഇതൊക്കെ തന്നെ. എന്നാല്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പലരും ലോക ഇലവനെയും മറ്റും പ്രവചിച്ചു. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യ, പാകിസ്ഥാന്‍ ടീമിലെ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ടീം പ്രഖ്യാപിച്ചിരിക്കുകയാണ് ചോപ്ര.

ഏഴ് ഇന്ത്യന്‍ താരങ്ങളാണ് ടീമിലുള്‍പ്പെട്ടത്. 12ാമന്‍ ഉള്‍പ്പെടെ അഞ്ച് പാക് താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൗളര്‍മാരില്‍ പാക് താരങ്ങള്‍ക്കാണ് മുന്‍തൂക്കം. ബാറ്റ്‌സ്മാന്മാരുടെ നിരയുടെത്താല്‍ ഇന്ത്യന്‍ താരങ്ങളാണ് കൂടുതലുള്ളത്. സുനില്‍ ഗവാസ്‌കര്‍- വിരേന്ദര്‍ സെവാഗ് സഖ്യം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. രാഹുല്‍ ദ്രാവിഡ് മൂന്നാമും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നാലാമനായും ക്രീസിലെത്തും. 

അഞ്ചാമനായി ഇന്‍സമാമുള്‍ ഹഖും പിന്നാലെ ജാവേദ് മിയാന്‍ദാദ് ക്രീസിലെത്തും. ധോണിയാണ് വിക്കറ്റ് കീപ്പര്‍. ഏഴാം നമ്പറിലും അദ്ദേഹം തന്നെ. കപില്‍ ദേവും ഇമ്രാന്‍ ഖാനും ഓള്‍റൗണ്ടര്‍മാരായി ടീമിലെത്തി. അനില്‍ കുംബ്ലെയാണ് ടീമിലെ സ്പിന്നര്‍. പേസറായി വസീം അക്രവും ടീമിലുണ്ട്.

ഇന്ത്യ- പാക് ഇലവന്‍: വീരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), ഇന്‍സമാമുള്‍ ഹഖ്, ജാവേദ് മിയാന്‍ദാദ് (പാകിസ്ഥാന്‍), എംഎസ് ധോണി, കപില്‍ ദേവ് (ഇന്ത്യ), ഇമ്രാന്‍ ഖാന്‍, വസീം അക്രം (പാകിസ്ഥാന്‍), അനില്‍ കുംബ്ലെ (ഇന്ത്യ). 12ാമന്‍- വഖാര്‍ യൂനിസ് (പാകിസ്ഥാന്‍).

click me!