
ജയ്പൂര്‍: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യത്തെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. രാജസ്ഥാന്‍ റോയല്‍സിന്‍റെ യശസ്വി ജയ്സ്വാള്‍-ജോസ് ബട്‌ലര്‍ സഖ്യമായിരിക്കും ഇത്തവണ ഐപിഎല്ലിലെ ആരും പേടിക്കുന്ന ഓപ്പണിംഗ് സഖ്യമെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
രാജസ്ഥാന്‍റെ യശസ്വി ജയ്സ്വാള്‍-ജോസ് ബട്‌ലര്‍ സഖ്യമാണ് ഐപിഎല്ലിലെ നമ്പര്‍ വണ്‍ ഓപ്പണിംഗ് സഖ്യം. അങ്ങനെ പറയാന്‍ കാരണം യശസ്വിയുടെ മിന്നും ഫോം തന്നെയാണ്. ഇത്തവണയും അവന്‍ 600 റണ്‍സിലേറെ നേടുമെന്ന് ഉറപ്പാണ്. കാരണം അവന്‍റെ ആത്മവിശ്വാസം തന്നെയാണ്. കഴിഞ്ഞ വര്‍ഷവും യശസ്വി 600ലേറെ റണ്‍സടിച്ചെങ്കിലും ഇത്തവണ അവന്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയായിരിക്കും ബാറ്റ് ചെയ്യുകയെന്നും ആകാശ് ചോപ്ര പറഞ്ഞു.
കഴിഞ്ഞ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ജോസ് ബട്‌ലറെ അധികകാലം അടക്കി ഇരുത്താനാവില്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലെ ടി20 ലീഗില്‍ ബട്‌ലര്‍ മിന്നുന്ന ഫോമിലായിരുന്നുവെന്നത് രാജസ്ഥാന് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ആകാശ് ചോപ്ര പറഞ്ഞു. കഴിഞ്ഞ ഐപിഎല്ലില്‍ ബട്‌ലര്‍-യശസ്വി സഖ്യം ആറ് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകള്‍ ഉയര്‍ത്തിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയ 98 റണ്‍സായിരുന്നു ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട്.
യശസ്വി-ബട്‌ലര്‍ സഖ്യം കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിംഗ് സഖ്യം ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ റുതുരാജ് ഗെയ്ക്‌വാദ്- ഡെവോണ്‍ കോണ്‍വെ സഖ്യമാണെന്നും ആകാശ് ചോപ്ര പറഞ്ഞു. സമീപകാലത്ത് കോണ്‍വെ മികച്ച ഫോമിലല്ലെങ്കിലും ചെന്നൈയിലെത്തിയാല്‍ കളി മാറുമെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!