ബാറ്റര്‍മാരെ വട്ടം കറക്കുന്ന ചാഹലിനെ ചുമലിലെടുത്ത് വട്ടം കറക്കി സംഗീത ഫോഗട്ട്, കിളി പാറി ഇന്ത്യൻ താരം

Published : Mar 03, 2024, 09:16 AM ISTUpdated : Mar 03, 2024, 09:20 AM IST
ബാറ്റര്‍മാരെ വട്ടം കറക്കുന്ന ചാഹലിനെ ചുമലിലെടുത്ത് വട്ടം കറക്കി സംഗീത ഫോഗട്ട്, കിളി പാറി ഇന്ത്യൻ താരം

Synopsis

പരിപാടിയില്‍ ചാഹലിന്‍റെ ഭാര്യ ധനശ്രീ വര്‍മ ഫൈനലിലെത്തിയ അഞ്ച് മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. അങ്ങനെയാണ് ചാഹലും ഷോ കാണാനെത്തിയത്. സംഗീത ഫോഗട്ടും മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും നേരത്തെ പുറത്തായിരുന്നു.

ജയ്പൂര്‍: ക്രിക്കറ്റില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സൂപ്പര്‍ താരമാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. സഹതാരങ്ങളുമൊത്തുള്ള രസകരമായ വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിലെ ഡാന്‍സ് വീഡിയോകളിലൂടെയും ചാഹല്‍ ആരാധരെ കൈയിലെടുക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ചാഹലിനെ കൈയിലെടുത്തത് മറ്റൊരു താരമായിരുന്നു. ഗുസ്തി താരം സംഗീത ഫോഗട്ട്. ഡാന്‍സ് റിയാലിറ്റി ഷോ 'ജലക് ദിഖ്‌ലാ ജാ'യില്‍ പങ്കെടുക്കാനെത്തിയ ചാഹലിനെ ഗുസ്തി താരമായ സംഗീത ഫോഗട്ട് എടുത്ത് ചുമലില്‍ എടുത്ത് വട്ടം കറക്കി.

പരിപാടിയില്‍ ചാഹലിന്‍റെ ഭാര്യ ധനശ്രീ വര്‍മ ഫൈനലിലെത്തിയ അഞ്ച് മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. അങ്ങനെയാണ് ചാഹലും ഷോ കാണാനെത്തിയത്. സംഗീത ഫോഗട്ടും മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും നേരത്തെ പുറത്തായിരുന്നു. ഗ്രൗണ്ടില്‍ ലെഗ് സ്പിന്‍ കൊണ്ടും ഗൂഗ്ലികള്‍ കൊണ്ടും ബാറ്റര്‍മാരെ വട്ടം കറക്കുന്ന ചാഹല്‍ സ്വയം വട്ടം കറങ്ങുന്നതിന്‍റെ സുഖം എന്താണെന്ന് ശരിക്കും അറിഞ്ഞു.

ആദ്യ ടെസ്റ്റില്‍ കിവീസിന്‍റെ ചിറകരിഞ്ഞ് ഓസീസ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യ വീണ്ടും തലപ്പത്ത്

സംഗീത ചാഹലിനെ അനാസായം ചുമലിലേറ്റി വട്ടം കറക്കിയതോടെ കിളി പാറിയ താരം തന്നെ താഴെ ഇറക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്‍റെ വീഡിയോ സൂമഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ബിസിസിഐ കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ചാഹലിനെ ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ചാഹല്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. അതിനുശേഷം ഏകദിന ലോകകപ്പ് ടീമിലിടം പ്രതീക്ഷിച്ചെങ്കിലും സെലക്ടര്‍മാര്‍ ചാഹലിനെ പരിഗണിച്ചില്ല. ഈ മാസം തുടങ്ങാനിരിക്കുന്ന ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയല്‍സ് ടീം അംഗമായ ചാഹലിന് ഐ പി എല്ലില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാല്‍ ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷവെക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ