ലോര്‍ഡ്‌സിലെ ആവേശഫലം കാത്ത് ക്രിക്കറ്റ് പ്രേമികള്‍; വിജയികളെ പ്രവചിച്ച് ചോപ്ര

By Web TeamFirst Published Aug 16, 2021, 2:41 PM IST
Highlights

ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് 154 റൺസ് ലീഡാണുള്ളത്

ലണ്ടന്‍: നാല് ദിവസത്തെ ആവേശപ്പോര് കണ്ട ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഫലമെന്താകും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ വിജയിയെ പ്രവചിക്കുന്നവരും നിരവധി. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ ചോപ്രയുമുണ്ട്. ഇന്ത്യക്ക് ഏറെ നിരാശ നല്‍കുന്ന ഫലമാണ് ചോപ്ര പ്രവചിക്കുന്നത്. 

ഇംഗ്ലണ്ട് അഞ്ചാം ദിനം വിജയിക്കുമെന്നും അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തുമെന്നുമാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. 'ഇംഗ്ലണ്ട് വിജയിക്കുമെന്ന് ഞാന്‍ പറയുന്നു. പിച്ചിന്‍റെ വേഗം കുറഞ്ഞിട്ടുണ്ടെങ്കിലും മോശമാകാത്തതാണ് കാരണം. പന്ത് താഴുകയും ഉയരുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ബാറ്റ്സ്‌മാന്‍മാരെ വിഷമിപ്പിക്കുന്ന ബൗണ്‍സല്ല അത്. പന്ത് അധികം ടേണ്‍ ചെയ്യാന്‍ സാധ്യതയില്ല. 

ഇന്ത്യ ആദ്യ 20 ഓവറുകളില്‍ പുറത്താകും. 20 ഓവറിനുള്ളില്‍ നമ്മുടെ ബാറ്റ്സ്‌മാന്‍മാരെല്ലാം പുറത്തായാല്‍ പ്രതീക്ഷിക്കുന്ന ലീഡ് എത്രയാണ്? 190ല്‍ ഇന്ത്യ എത്തുമെന്നാണ് ഞാന്‍ കരുതുന്നത്. അതിന് മുകളിലേക്ക് ഇന്ത്യന്‍ ലീഡ് പോയാല്‍ കഥ മറ്റൊന്നാകും. ലീഡ് 200ന് മുകളിലുണ്ടെങ്കിലേ ഇന്ത്യ പ്രതിരോധിക്കാനുള്ള സാധ്യത കൂടുകയുള്ളൂ. എന്നാല്‍ ന്യൂ ബോള്‍ വരുന്നതിനാല്‍ അത്തരമൊരു നിലയിലേക്ക് ഇന്ത്യ എത്താന്‍ സാധ്യതയില്ല' എന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് 154 റൺസ് ലീഡാണുള്ളത്. ഇംഗ്ലണ്ടിനോട് 27 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ടീം ഇന്ത്യ 55-3 എന്ന നിലയില്‍ തുടക്കത്തില്‍ പ്രതിരോധത്തിലായെങ്കിലും രഹാനെ-പൂജാര സഖ്യം കരകയറ്റുകയായിരുന്നു. രഹാനെ 61ഉം പൂജാര 45ഉം റൺസെടുത്തു. അവസാന ദിനമായ ഇന്ന് ഇന്ത്യ 181-6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിക്കും. റിഷഭ് പന്ത് 14 ഉം ഇശാന്ത് ശര്‍മ്മ നാലും റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 

പി വി സിന്ധുവിന് ഐസ്‌ക്രീം, വാക്കുപാലിച്ച് പ്രധാനമന്ത്രി; ഒളിംപ്യന്‍മാരുമായി കൂടിക്കാഴ്‌ച നടത്തി

'പന്ത്' കാണുന്നുണ്ടോ! മത്സരം നിര്‍ത്താന്‍ അലറിവിളിച്ച് കോലിയും രോഹിത്തും- വീഡിയോ വൈറല്‍

'രഹാനെയെ വിമര്‍ശിക്കുന്നവര്‍ ഓസ്‌ട്രേലിയയിലെ ജയം മറക്കരുത്'; ലോര്‍ഡ്‌സ് ഹീറോയിസത്തിന് കയ്യടിച്ച് സെവാഗ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!