ലോര്‍ഡ്‍സ് ജിമ്മിയുടെ വീട്ടുമുറ്റം തന്നെയാണ്; ആന്‍ഡേഴ്‌സണുമായുള്ള തര്‍ക്കത്തില്‍ കോലിക്ക് ബ്രോഡിന്‍റെ മറുപടി

By Web TeamFirst Published Aug 16, 2021, 2:00 PM IST
Highlights

17-ാം ഓവറില്‍ ആന്‍ഡേഴ്സണിന്റെ പന്ത് പൂജാര ക്രീസില്‍ മുട്ടിയിട്ടു. തിരിച്ച് വീണ്ടും പന്തെറിയാന്‍ നടക്കുന്നതിനിടെ ആന്‍ഡേഴ്സണ്‍ കോലിയോട് എന്തോ പറയുന്നുണ്ട്.

ലണ്ടന്‍: ജയിംസ് ആന്‍ഡേഴ്‌സണ്‍- വിരാട് കോലി വാക്കുതര്‍ക്കത്തില്‍ അഭിപ്രായം പങ്കിട്ട് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ചേതേശ്വര്‍ പൂജാരയും കോലിയും ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. 17-ാം ഓവറില്‍ ആന്‍ഡേഴ്സണിന്റെ പന്ത് പൂജാര ക്രീസില്‍ മുട്ടിയിട്ടു. തിരിച്ച് വീണ്ടും പന്തെറിയാന്‍ നടക്കുന്നതിനിടെ ആന്‍ഡേഴ്സണ്‍ കോലിയോട് എന്തോ പറയുന്നുണ്ട്. അതിനുള്ള മറുപടിയായി കോലി പറയുന്നതിങ്ങനെ... ''നിങ്ങളെന്നോട് തര്‍ക്കിക്കാന്‍ മാത്രം, ഇത് നിങ്ങളുടെ നാശംപിടിച്ച വീട്ടുമുറ്റമല്ല.'' കോലി മറുപടിയായി പറഞ്ഞു. വീഡിയോ കാണാം...

Kohli vs Anderson 2021. pic.twitter.com/awziOIK3vF

— vkohli (@vkohli_cric)

പിന്നീട് അഞ്ചാം പന്തെറിഞ്ഞശേഷവും വീണ്ടും കോലി ആന്‍ഡേഴ്സണിനോട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ''പ്രായമായ ആളുകളെ പോലെ നിങ്ങളിങ്ങനെ കലപില കലപില പറഞ്ഞുകൊണ്ടിരിക്കും.'' കോലി പറഞ്ഞത് സ്റ്റംപ് മൈക്കില്‍ കേള്‍ക്കാമായിരുന്നു. ഇക്കാര്യത്തില്‍ ആന്‍ഡേഴ്‌സണെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രോഡ്. 

കോലി ഉപയോഗിച്ച് ഭാഷ ശരിയായില്ലെന്നാണ് ബ്രോഡിന്റെ അഭിപ്രായം. ''ഇത് ജിമ്മിയുടെ വീട്ടുമുറ്റം തന്നെയാണ്. കോലിയുടെ വീര്യം ഇഷ്ടപ്പെട്ടു. എന്നാല്‍ അത് പ്രകടനമാക്കാന്‍ ഉപയോഗിച്ച ഭാഷ ശരിയായില്ല. ഇത്തരം പ്രയോഗങ്ങള്‍ അദ്ദേഹത്തെ കുരുക്കിലാക്കും.'' ബ്രോഡ് ട്വിറ്ററില്‍ കുറിച്ചിട്ടു.

The Lord’s honours board suggests it’s as close to Jimmy’s backyard as Jimmy’s actual backyard. Love the fire but that language will have him in trouble

— Stuart Broad (@StuartBroad8)

അധികം വൈകാതെ കോലി സാം കറന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് വെക്കുകയായിരുന്നു. 20 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

click me!