സച്ചിന്‍റെ 100 സെഞ്ചുറികളെന്ന റെക്കോർഡ് മറികടക്കുമോ കോലി?, വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

Published : Oct 02, 2026, 01:54 PM IST
Virat Kohli

Synopsis

തിരുവനന്തപുരത്ത് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിലാണ് കോലി 86-ാം സെഞ്ചുറി (ഏകദിനത്തിലെ 55-ാമത് സെഞ്ചുറി) പൂർത്തിയാക്കിയത്.

ഗുവാഹത്തി: മുൻ ഇന്ത്യൻ നായകൻ വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റിൽ എത്ര സെഞ്ചുറികള്‍ നേടുമെന്നതിനെക്കുറിച്ച് വമ്പൻ പ്രവചനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടി കോലി 86 സെഞ്ചുറികളിലെത്തിയതിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം. കോ‌ലി തന്‍റെ കരിയർ അവസാനിപ്പിക്കുമ്പോൾ 98 അന്താരാഷ്ട്ര സെഞ്ചുറികൾ തികയ്ക്കുമെന്നാണ് ചോപ്രയുടെ വിലയിരുത്തൽ. സച്ചിൻ ടെൻഡുൽക്കറുടെ 100 സെഞ്ചുറികൾ എന്ന റെക്കോർഡിന് തൊട്ടടുത്ത് (രണ്ട് സെഞ്ചുറി അകലെ) മാത്രമായിരിക്കും കോലി കരിയർ അവസാനിപ്പിക്കുകയെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 86 സെഞ്ചുറികളോടെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാമതാണ് കോലി. തിരുവനന്തപുരത്ത് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിലാണ് കോലി 86-ാം സെഞ്ചുറി (ഏകദിനത്തിലെ 55-ാമത് സെഞ്ചുറി) പൂർത്തിയാക്കിയത്. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് ഇതിനോടകം വിരമിച്ച 37-കാരനായ കോലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. അടുത്ത വർഷം (2027) ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെ കോലി കളി തുടരുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, 100 സെഞ്ചുറികൾ തികയ്ക്കുക എന്നത് കോലിയുടെ ലക്ഷ്യമാണെങ്കിൽ അതിൽ തെറ്റൊന്നുമില്ലെന്ന് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ അഭിപ്രായപ്പെട്ടു. സച്ചിൻ ടെൻഡുൽക്കറെ മാതൃകയാക്കി വളർന്ന കോലിക്ക് ആ റെക്കോർഡ് മറികടക്കാൻ ആഗ്രഹമുണ്ടാകുമെന്നും അതിനായി സ്വയം സമ്മർദ്ദത്തിലാക്കി മികച്ച പ്രകടനം പുറത്തെടുക്കാൻ കോലിക്ക് കഴിയുമെന്നും രഹാനെ കൂട്ടിച്ചേർത്തു. ഈ വർഷം കളിച്ച എട്ട് ഏകദിനങ്ങളിൽ നിന്ന് 79 ശരാശരിയിലും 118.20 സ്ട്രൈക്ക് റേറ്റിലും റൺസ് അടിച്ചുകൂട്ടിയ കോലി മികച്ച ഫോമിലാണ്.

അടുത്ത വർഷത്തെ ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ 100ന് മുകളില്‍ സ്ട്രൈക്ക് റേറ്റിൽ അതിവേഗം റൺസ് കണ്ടെത്തുമെന്നും ആകാശ് ചോപ്ര പറഞ്ഞു. നാളെ ന്യൂ ചണ്ഡീഗഢിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ കോലി തന്‍റെ 87-ാം സെഞ്ചുറി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ചിലർക്ക് ഫാൻ ഓൺ ചെയ്യാൻ പോലും സഹായി വേണം'; ഇന്ത്യൻ ടീമിലെ 'സൂപ്പർസ്റ്റാർ' സംസ്കാരത്തിനെതിരെ തുറന്നടിച്ച് ബദരീനാഥ്
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ മാറ്റം, വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ചു