വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ മാറ്റം, വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ചു

Published : Oct 02, 2026, 11:03 AM IST
Washington Sundar-Sanju Samson

Synopsis

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ നമൻ ധിർ ആദ്യമായാണ് ടി20 ടീമിലെത്തുന്നത്. വെസ്റ്റ് ഇന്‍‍‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും നമൻ ധിര്‍ ഉള്‍പ്പെട്ടിരുന്നു.

ലക്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റം. സ്പിൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരം പഞ്ചാബിന്‍റെ ബാറ്റിംഗ് ഓൾറൗണ്ടറായ നമൻ ധിറിനെ ടീമിൽ ഉൾപ്പെടുത്തി. വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ബിസിസിഐ ടീമില്‍ മാറ്റം വരുത്തിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്. വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനം മുന്നിൽ കണ്ടാണ് വാഷിംഗ്ടൺ സുന്ദറിന് വിശ്രമം അനുവദിക്കാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്. ഒക്ടോബർ 22 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യ അഞ്ച് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും കളിക്കുന്നുണ്ട്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഒക്ടോബർ 11-ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിൽ തമിഴ്‌നാടിനായി കളിക്കാനും റെഡ് ബോൾ ക്രിക്കറ്റിൽ കൂടുതൽ പരിശീലനം നേടാനുമാണ് സുന്ദറിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ നമൻ ധിർ ആദ്യമായാണ് ടി20 ടീമിലെത്തുന്നത്. വെസ്റ്റ് ഇന്‍‍‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും നമൻ ധിര്‍ ഉള്‍പ്പെട്ടിരുന്നു. ഒക്ടോബർ 6-ന് ലഖ്‌നൗവിലാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടം. അതേസമയം, ശനിയാഴ്ച ന്യൂ ചണ്ഡീഗഢിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ നിന്ന് പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കിയതായും ബിസിസിഐ സ്ഥിരീകരിച്ചു. പരുക്കിനെ തുടർന്നാണ് പ്രസിദ്ധിന് മത്സരം നഷ്ടമായത്. പ്രസിദ്ധിന് പകരം അൻഷുൽ കംബോജിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ടി20 സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, രവി ബിഷ്‌ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്, നമൻ ധിർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിക്കറ്റ് നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ; റണ്ണൗട്ടും ഓവര്‍ ത്രോയും ഉൾപ്പെടെ 73 പരിഷ്കാരങ്ങളുമായി എംസിസി
2027 ഏകദിന ലോകകപ്പ്: ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയയ്‌ക്കെതിരെ; ഇന്ത്യ-പാക് പോരാട്ടം ഒക്ടോബർ 10-ന്