മൂന്ന് ഇന്ത്യക്കാര്‍, രണ്ട് വിന്‍ഡീസ് താരങ്ങള്‍; മികച്ച സിക്‌സ് ഹിറ്റര്‍മാരുടെ പട്ടികയുമായി ആകാശ് ചോപ്ര

By Web TeamFirst Published Mar 17, 2020, 6:18 PM IST
Highlights

വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനാണ് ചോപ്ര ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 534 സിക്‌സറുകള്‍ പറത്തിയിട്ടുള്ള ഗെയിലിനേക്കാളും മികവുള്ള ഹാര്‍ഡ് ഹിറ്റിംഗ് ബാറ്റ്‌സ്മാന്‍ ലോകക്രിക്കറ്റിലില്ല എന്നാണ് ചോപ്രയുടെ പക്ഷം.
 

മുംബൈ: ആരാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സിക്‌സ് ഹിറ്റര്‍മാര്‍..? രോഹിത് ശര്‍മ, ക്രിസ് ഗെയ്ല്‍ എന്നിവരെല്ലാം ക്രിക്കറ്റ് ആരാധകരുടെ മനസിലേക്ക് ഓടിയെത്തും. ഇപ്പോഴിതാ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ആറ് സിക്‌സ് ഹിറ്റര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് പട്ടികയിലുള്ളത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ ചോപ്ര ഇക്കാര്യം വ്യക്തമാക്കിയത്.

വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനാണ് ചോപ്ര ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 534 സിക്‌സറുകള്‍ പറത്തിയിട്ടുള്ള ഗെയിലിനേക്കാളും മികവുള്ള ഹാര്‍ഡ് ഹിറ്റിംഗ് ബാറ്റ്‌സ്മാന്‍ ലോകക്രിക്കറ്റിലില്ല എന്നാണ് ചോപ്രയുടെ പക്ഷം. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ ആന്ദ്രേ റസ്സല്‍ മൂന്നാമതുണ്ട്.

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും, 2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഒരോവറിലെ എല്ലാ പന്തുകളും സിക്‌സര്‍ പറത്തിയ യുവരാജ് സിംഗാണ് നാലാം സ്ഥാനത്ത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി അഞ്ചാമതുണ്ട്. എന്നാല്‍ തുടക്കകാലത്ത് ധോണി പുറത്തെടുത്ത പ്രകടനം ഇപ്പോള്‍ നടത്താന്‍ കഴിയുന്നില്ലെന്നും ചോപ്ര പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേഴ്‌സാണ് ചോപ്രയുടെ പട്ടികയിലെ ആറാമന്‍.

click me!