
മെല്‍ബണ്‍: 2018ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ മോശം ഫോമിലായിരുന്നു ആരോണ്‍ ഫിഞ്ച്. ടെസ്റ്റ്- ഏകദിന- ടി20 പരമ്പരകളില്‍ മോശം പ്രകടനമായിരുന്നു ഫിഞ്ചിന്റേത്. ടി20 പരമ്പരയില്‍ 55 റണ്‍സും, ഏകദിനങ്ങളില്‍ 26 റണ്‍സുമാണ് താരം നേടിയത്. ടെസ്റ്റ് പരമ്പരയിലാവട്ടെ കളിച്ച ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് 97 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
പരമ്പരയിലൊന്നാകെ ഇന്ത്യന്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂമ്രയും ഫിഞ്ചിനെ വട്ടം കറക്കിയിരുന്നു. ഇപ്പോള്‍ അതിനെകുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഫിഞ്ച്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഓസീസ് ക്യാപ്റ്റന്‍ തുടര്‍ന്നു... ''ആ പരമ്പര ഒരിക്കലും നല്ല ഓര്‍മകളല്ല നല്‍കുന്നത്. ബൂമ്രയും ഭുവിയും എന്നെ വട്ടം കറക്കിയിരുന്നു. ഇരുവരെയും നേരിടാന്‍ ഞാന്‍ ഭയപ്പെട്ടിരുന്നു. ഇവരുടെ പന്തുകളില്‍ പുറത്താവുന്നത് സ്വപ്‌നം കണ്ട് ഞെട്ടി എണീക്കാറുണ്ട് ഞാന്‍. ഭുവിയുടെ തിരിയുന്ന പന്തുകള്‍ ഏറെ ബുദ്ധിമുട്ടിച്ചു.'' ബൂമ്ര പറഞ്ഞുനിര്‍ത്തി.
പര്യടനത്തില്‍ ഇന്ത്യ സമ്പൂര്‍ണ ആധിപത്യം നേടിയിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ഓസീസ് ഇന്ത്യയോട് പരാജയപ്പെടുകയുണ്ടായി. എ്ന്നാല്‍ ടി20 സീരീസ് 1-1 സമനിലയില്‍ പിരിയുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!