Top Five Bowlers : ആകാശ് ചോപ്ര തിരഞ്ഞെടുത്ത സീസണിലെ മികച്ച അഞ്ച് ബൗളര്‍മാര്‍; പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളും

Published : Dec 17, 2021, 10:41 PM IST
Top Five Bowlers : ആകാശ് ചോപ്ര തിരഞ്ഞെടുത്ത സീസണിലെ മികച്ച അഞ്ച് ബൗളര്‍മാര്‍; പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളും

Synopsis

ഈ വര്‍ഷം നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കമന്റേറ്റര്‍ കൂടിയായ ചോപ്ര പട്ടിക പുറത്തുവിട്ടത്. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ (R Ashwin), പേസര്‍ മുഹമ്മദ് സിറാജ് (Mohammed Siraj) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ താരങ്ങള്‍.

ദില്ലി: ഈ വര്‍ഷത്തെ മികച്ച അഞ്ച് ടെസ്റ്റ് ബൗളര്‍മാരെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര (Aakash Chopra). രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ് ചോപ്രയുടെ പട്ടിക. ഈ വര്‍ഷം നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കമന്റേറ്റര്‍ കൂടിയായ ചോപ്ര പട്ടിക പുറത്തുവിട്ടത്. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ (R Ashwin), പേസര്‍ മുഹമ്മദ് സിറാജ് (Mohammed Siraj) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ താരങ്ങള്‍. ഇംഗ്ലണ്ടിന്റെ പേസര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സണ്‍, ഒല്ലി റോബിന്‍സണ്‍, പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി എന്നിവരും പട്ടികയിലുണ്ട്. 

ഷഹീന്‍ അഫ്രീദിയാണ്  പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 47 വിക്കറ്റാണ് ഈ പാകിസ്ഥാനി പേസര്‍ നേടിയത്. 17.06-ാണ് താരത്തിന്റെ ശരാശരി. സിറാജാണ് ചോപ്രയുടെ പട്ടികയില്‍. 29.89 ശരാശരിയില്‍ 28 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. കഴിഞ്ഞ വര്‍ഷം ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 

റോബിന്‍സണ്‍ മൂന്നാം സ്ഥാനത്താണ്. ഈ വര്‍ഷം ഏഴ് ടെസ്റ്റുകള്‍ മാത്രം കളിച്ച റോബിന്‍സണ്‍ 20.03 ശരാശരിയില്‍ 33 വിക്കറ്റുകള്‍ വീഴ്ത്തി. ജൂണ്‍ രണ്ടിന് ന്യൂസിലന്‍ഡിനെതിരെയായിരുന്നു റോബിന്‍സണിന്റെ അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ ഏഴ് വിക്കറ്റും താരം നേടി. അശ്വിനാണ് നാലാം സ്ഥാനത്ത്. ഈ വര്‍ഷം എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 52 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. 

ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ചാമതാണ്. 24.65 ശരാശരിയില്‍ 32 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

നേരത്തെ ബാറ്റ്‌സ്മാന്മാരുടെ പട്ടികയും ചോപ്ര പുറത്തുവിട്ടിരുന്നു. പാകിസ്ഥാന്‍ വെറ്ററന്‍ താരം ഫവാദ് ആലമാണ് ഒന്നാമന്‍. ശ്രീലങ്കന്‍ താരം ലാഹിരു തിരിമാനെ രണ്ടാമതുണ്ട്. മൂന്നാമന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. നാലാമതായി രോഹിത് ശര്‍മയും അഞ്ചാമതായി ജോ റൂട്ടും പട്ടികയില്‍ ഇടം നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സിറാജിന് മൂന്ന് വിക്കറ്റ്, മുംബൈയെ എറിഞ്ഞിട്ട് ഹൈദരാബാദ്; പിന്നാലെ ഒമ്പത് വിക്കറ്റ് ജയം
അറോറയുടെ വെടിക്കെട്ട് സെഞ്ചുറിയും ഫലം കണ്ടില്ല; പഞ്ചാബിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ജാര്‍ഖണ്ഡ്