ധോണി അന്ന് കോലിയോട് ചെയ്തത്, ഇന്ന് രാഹുലിനോടും ചെയ്യാം; മോശം പ്രകടനത്തിന് ചോപ്രയുടെ പരിഹാര മാര്‍ഗം

By Web TeamFirst Published Mar 18, 2021, 4:33 PM IST
Highlights

കളിച്ച മുന്ന് കളിയിലും താരം പൂര്‍ണ പരാജയമായിരുന്നു. ആദ്യ ടി20യില്‍ ഒരു റണ്‍സെടുത്ത രാഹുല്‍ അവസാന രണ്ട് ടി20യിലും പൂജ്യത്തിന് പുറത്തായി.

 

ദില്ലി: ഇന്ന് ഇംഗ്ലിനെതിരെ നിര്‍ണായകമായ നാലാം ടി20ക്ക് ഇറങ്ങുമ്പോള്‍ ഏറെ മനപ്രയാസം ക്യാപ്റ്റന്‍ വിരാട് കോലിക്ക് തന്നെയാണ്. അതിന്റെ കാരണക്കാരന്‍ മറ്റാരുമല്ല ഓപ്പണര്‍ കെ എല്‍ രാഹുല്‍ തന്നെ. കളിച്ച മുന്ന് കളിയിലും താരം പൂര്‍ണ പരാജയമായിരുന്നു. ആദ്യ ടി20യില്‍ ഒരു റണ്‍സെടുത്ത രാഹുല്‍ അവസാന രണ്ട് ടി20യിലും പൂജ്യത്തിന് പുറത്തായി.

എന്നിട്ടും കോലിയും ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറും രാഹുലിനെ കയ്യൊഴിഞ്ഞിട്ടില്ല. രാഹുല്‍ ചാംപ്യന്‍ പ്ലയറാണെന്നും ടീമിന്റെ ഓപ്പണര്‍ അദ്ദേഹമായിരിക്കുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇന്ന് ഇന്ത്യ നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോല്‍ രാഹുലിനെ കളിപ്പിക്കുമൊ എന്നുള്ള കാര്യം ഉറപ്പില്ല. 

എന്നാല്‍ ഒരു പ്രശ്‌ന പരിഹാരവുമായിട്ടാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര വന്നിട്ടുള്ളത്. രാഹുലിനെ നാലമനാി കളിപ്പിക്കണമെന്നാണ് ചോപ്ര പറയുന്നത്. അദ്ദേഹം തന്റെ അഭിപ്രായം ട്വീറ്റ് ചെയ്യുകയായിരുന്നു. ട്വീറ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ... ''അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരൂമായി ഇന്ത്യ ഇറങ്ങാന്‍ സാധ്യതയില്ലെ. അങ്ങനെയെങ്കില്‍ രാഹുലിനെ നാലാം സ്ഥാനത്ത് പരീക്ഷിച്ച് ഇഷാന്‍- രോഹിത് സഖ്യത്തെ ഓപ്പണറാക്കികൂടെ..? 

കോലി മൂന്നാം സ്ഥാനത്ത് തന്നെ കളിക്കട്ടെ. 2014ല്‍ ധോണി ക്യാപറ്റനായിരുന്നപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കോലിയെ നാലാം സ്ഥാനത്ത് കളിപ്പിച്ചിരുന്നു. ചില സമയത്ത് ഫോമിലേക്ക് തിരിച്ചെത്താന്‍ ബാറ്റിങ് പൊസിഷനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടി വരും.'' ചോപ്ര കുറിച്ചിട്ടു.

മൂന്നാം ടി20യില്‍ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തിയിരുന്നു. കോലി നാലാം സ്ഥാനത്താണ് കളിച്ചത്. രണ്ടാം ടി20യില്‍ ഓപ്പണറായിരുന്നു കിഷന്‍ മൂന്നാമനായിട്ടാണ് കളിച്ചത്.

click me!