ഓസ്ട്രേലിയന്‍‌ ടീമിനെ നയിക്കുന്നതിനെ കുറിച്ച് ചിന്തിക്കാറേയില്ല: പാറ്റ് കമ്മിന്‍സ്

By Web TeamFirst Published Jun 9, 2021, 11:18 PM IST
Highlights

സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനം തിരികെ നല്‍കണമെന്ന് പറയുന്നവരുണ്ട്. അതുമല്ല, ഇപ്പോഴത്തെ വൈസ് ക്യാപറ്റന്‍ പാറ്റ് കമ്മിന്‍സിനെ നായകസ്ഥാനത്ത് കൊണ്ടുവരണമെന്ന് പറയുന്നവരുമുണ്ട്. 
 

സിഡ്‌നി: ടിം പെയ്‌നിന് കീഴില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല. അദ്ദേഹത്തെ മാറ്റി സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനം തിരികെ നല്‍കണമെന്ന് പറയുന്നവരുണ്ട്. അതുമല്ല, ഇപ്പോഴത്തെ വൈസ് ക്യാപറ്റന്‍ പാറ്റ് കമ്മിന്‍സിനെ നായകസ്ഥാനത്ത് കൊണ്ടുവരണമെന്ന് പറയുന്നവരുമുണ്ട്. 

എന്തായാലും ടീമിന്റെ ക്യാപ്റ്റനാകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് കമ്മിന്‍സ്. ഓസീസ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമിലെന്ന് കമ്മിന്‍സ് വ്യക്തമാക്കി. ''ക്യാപ്റ്റന്‍സിയെ കുറിച്ച് ഞാന്‍ ചിന്തിക്കാറുപോലുമില്ല. ടീമില്‍ അവസരം ലഭിക്കുന്നത് തന്നെ വലിയ കാര്യമായിട്ടാണ് ഞാന്‍ കരുതുന്നത്. 

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും ടെസ്റ്റില്‍ പെയ്‌നും വളരെ നന്നായി തന്നെ ടീമിനെ നയിക്കുന്നുണ്ട്. ക്യാപ്റ്റനാവേണ്ട സാഹചര്യം വന്നാല്‍ അത് ഭംഗിയാക്കാന്‍ ശ്രമിക്കും.'' കമ്മിന്‍സ് പറഞ്ഞു.

1960ല്‍ റിച്ചി ബെനൗഡ് ക്യാപ്റ്റനായ ശേഷം ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍സി ഒരു പേസര്‍ക്ക് ലഭിച്ചിട്ടില്ല. അതിന് ശേഷം 18 ക്യാപ്റ്റന്മാര്‍ വന്നത് ബാറ്റ്‌സ്മാന്മാരോ ഓള്‍റൗണ്ടര്‍മാരോ ആയിരുന്നു. സാന്‍ഡ്‌പേപ്പര്‍ ഗെയിറ്റില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. കമ്മിന്‍സിനെ നിയമിക്കണണെന്ന അഭിപ്രായം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ഒരുപാട് നാളായുണ്ട്.

click me!