കോലിയെ കുറിച്ച് എന്ത് പറയാനാണ്? പ്രതിഭയാണ്; ഇന്ത്യന്‍ താരത്തെ പ്രശംസകൊണ്ട് ആരോണ്‍ ഫിഞ്ച്

By Web TeamFirst Published Sep 19, 2022, 3:12 PM IST
Highlights

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനും പരമ്പര നിര്‍ണായകമാണ്. അടുത്തിടെ ഏകദിന ടീമിന്റെ നായകസ്ഥാത്ത് നിന്ന് ഫിഞ്ച് പിന്മാറിയിരുന്നു. ടി20 ക്രിക്കറ്റിലും അദ്ദേഹം മികച്ച ഫോമിലല്ല.

മൊഹാലി: നാളെയാണ് ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പര ആരംഭിക്കുന്നത്. ടി20 ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന പരമ്പര ആയതുകൊണ്ട് ഇരു ടീമുകള്‍ക്കും പരമ്പര പ്രധാനമാണ്. ലോകകപ്പിന് മുമ്പ് ഇന്ത്യ ആറ് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. അതില്‍ ആദ്യത്തേതാണ് നാളെ ഓസീസിനെതിരെ നടക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. 

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനും പരമ്പര നിര്‍ണായകമാണ്. അടുത്തിടെ ഏകദിന ടീമിന്റെ നായകസ്ഥാത്ത് നിന്ന് ഫിഞ്ച് പിന്മാറിയിരുന്നു. ടി20 ക്രിക്കറ്റിലും അദ്ദേഹം മികച്ച ഫോമിലല്ല. ഈ വര്‍ഷം കളിച്ച 9 ടി20കളില്‍ നിന്നായി 247 റണ്‍സാണ് ഫിഞ്ചിന്റെ സമ്പാദ്യം. ഇതിനിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകാണ് ഫിഞ്ച്. കോലി ഫോമിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ചാണ് ഫിഞ്ച് സംസാരിച്ചത്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് കോലി സെഞ്ചുറി നേടിയത്. ടി20യില്‍ കോലിയുടെ ആദ്യ സെഞ്ചുറിയായിരുന്നത്. 

ഫിഞ്ച് കോലിയെ കുറിച്ച് സംസാരിച്ചതിങ്ങനെ... ''അദ്ദേഹത്തിന്റെ കരിയറിലെ ചില ഘട്ടങ്ങളില്‍ എഴുതിത്തള്ളാനുള്ള ധൈര്യം നിരീക്ഷകര്‍ക്കുണ്ടാവും. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുയാണ്, എക്കാലത്തേയും മികച്ചവരില്‍ ഒരാളാണ് താന്നെന്ന്. വിരാടിനെതിരെ കളിക്കുമ്പോള്‍ കഴിവിന്റെ അങ്ങേയറ്റം പുറത്തെടുക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. ടി20 ക്രിക്കറ്റില്‍ സ്വന്തമായി ശൈലി സ്വീകരിച്ച്, ദീര്‍ഘകാലമായി അത് മെച്ചപ്പെടുത്തികൊണ്ടേയിരിക്കുന്നു. 71 അന്താരാഷ്ട്ര സെഞ്ച്വറികളാണ് അക്കൗണ്ടിലുണ്ട്. കോലി ഒരു പ്രതിഭയാണ്.'' ഫിഞ്ച് പറഞ്ഞുനിര്‍ത്തി.

ഓസ്ട്രേലിയന്‍ ടീം: സീന്‍ അബോട്ട്, അഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നതാന്‍ എല്ലിസ്, ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ഡാനിയേല്‍ സാംസ്, സ്റ്റീവ് സ്മിത്ത്, മാത്യൂ വെയ്ഡ്, ആഡം സാംപ. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ദീപക് ചാഹര്‍.
 

click me!