വിരാട് കോലി ഓപ്പണറായി എത്തുമോ? ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ടി20 നാളെ മൊഹാലിയില്‍

By Web TeamFirst Published Sep 19, 2022, 11:00 AM IST
Highlights

വിരാട് കോലിയെ ഓപ്പണറാക്കി പരീക്ഷിക്കുമെന്ന സൂചന കവിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയിരുന്നു. ടീമില്‍ ഒപ്ഷനുകള്‍ ലഭിക്കുന്നത് നല്ലതാണെന്നാണ് രോഹിത്തിന്റെ പക്ഷം.

മൊഹാലി: ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടക്കമാവും. മൊഹാലിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. കൊവിഡ് ബാധിതനായ മുഹമ്മദ് ഷമിക്ക് പകരം ഇന്ത്യ ഉമേഷ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യാകപ്പ് തോല്‍വിക്ക് ശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണിത്. പരിക്കില്‍ നിന്ന് മുക്തരായ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

വിരാട് കോലിയെ ഓപ്പണറാക്കി പരീക്ഷിക്കുമെന്ന സൂചന കവിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയിരുന്നു. ടീമില്‍ ഒപ്ഷനുകള്‍ ലഭിക്കുന്നത് നല്ലതാണെന്നാണ് രോഹിത്തിന്റെ പക്ഷം. രോഹിത്തിന്റെ വാക്കുകള്‍... ''ടീമില്‍ ഓപ്ഷനുകള്‍ ലഭിക്കുന്നത് എപ്പോഴും നല്ലതാണ്. പ്രത്യേകിച്ച് ഒരു ടൂര്‍ണമെന്റിന് പോകുമ്പോള്‍. അത്തരമൊരു സന്തുലിതാവസ്ഥ ടീമിന് വേണം. മൂന്നാം ഓപ്പണറെ എടുക്കാത്ത സാഹചര്യത്തില്‍ തീര്‍ച്ചയായും കോലിക്ക് ആ റോളില്‍ എത്താനാകും. തന്റെ ഫാഞ്ചൈസിക്കായി കോലി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ആ റോള്‍ മനോഹരമായി ചെയ്തിട്ടുമുണ്ട്. അതിനാല്‍ കോലി ടീമിന് ഒരു ഓപ്ഷനാണ്. 

അപ്പോ ഉഷാറാക്കുവല്ലേ! കാര്യവട്ടം ടി20 ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍, ഉദ്ഘാടനത്തിന് സൂപ്പർസ്റ്റാർ, ആഘോഷം

ഞാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരുന്നു. കുറച്ച് മത്സരങ്ങളില്‍ ആവശ്യമെങ്കില്‍ വിരാട് കോലിയെ ഓപ്പണ്‍ ചെയ്യിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ നമ്മള്‍ കോലിയെ ഓപ്പണറായി കണ്ടതാണ്. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ സന്തുഷ്ടരാണ്. എങ്കിലും പരീക്ഷണത്തിനില്ല. കെ എല്‍ രാഹുല്‍ തന്നെയായിരിക്കും നമ്മുടെ ഓപ്പണര്‍. ഒന്നോ രണ്ടോ മോശം മത്സരങ്ങള്‍ അദ്ദേഹത്തിന്റെ മികച്ച റെക്കോര്‍ഡ് ഇല്ലാതാക്കുന്നില്ല. കെ എല്‍ ടീമിന് നല്‍കുന്നത് എന്താണെന്ന് നമുക്കറിയാം. അദ്ദേഹത്തിന്റെ സാന്നിധ്യം മുന്‍നിരയില്‍ അനിവാര്യമാണ്.'' എന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ആരോണ്‍ ഫിഞ്ചാണ് ഓസീസിനെ നയിക്കുന്നത്. വിശ്രമം നല്‍കിയതിനാല്‍ ഡേവിഡ് വാര്‍ണര്‍ കളിക്കുന്നില്ല. ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവന്‍ സ്മിത്ത് തുടങ്ങിയവര്‍ ഓസീസ് ടീമിലുണ്ട്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ദീപക് ചാഹര്‍.

click me!