ആരാകും ഓസ്‌ട്രേലിയയുടെ ക്യാപറ്റന്‍? സ്മിത്തും കമ്മിന്‍സും പരിഗണനയില്‍; ആരോണ്‍ ഫിഞ്ചിന്റെ മനസില്‍ മറ്റൊരാള്‍

By Web TeamFirst Published Sep 14, 2022, 9:50 AM IST
Highlights

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് അടുത്ത ക്യാപ്റ്റനാകട്ടെ എന്നാണ് അഭിപ്രായ സര്‍വേകളില്‍ ഭൂരിഭാഗം പേരും പറയുന്നത്. 51 ഏകദിനങ്ങളില്‍ ഓസ്‌ട്രേലിയയെ നയിച്ച മുന്‍ പരിചയവും സ്റ്റീവ് സ്മിത്തിനുണ്ട്.

മെല്‍ബണ്‍: ആരായിരിക്കും വരും മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന്റെ? മുന്‍ ക്യാപ്റ്റന്‍ സീവ് സ്മിത്ത്, പേസര്‍ പാറ്റ് കമ്മിന്‍സ് തുടങ്ങിയവരുടെ പേരുകളാണ് അഭ്യൂഹങ്ങളില്‍ ആദ്യത്തേത്. എന്നാല്‍ സ്ഥാനമൊഴിഞ്ഞ ആരോണ്‍ ഫിഞ്ച് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ചൂണ്ടിക്കാണിക്കുന്നത് ടീമിലെ മറ്റൊരു സീനിയര്‍ താരത്തെയാണ്. മൂന്ന് വര്‍ഷം ഓസ്‌ട്രേലിയന്‍ ഏകദിന ടീമിനെ നയിച്ച ശേഷമാണ് ആരോണ്‍ ഫിഞ്ച് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് അടുത്ത ക്യാപ്റ്റനാകട്ടെ എന്നാണ് അഭിപ്രായ സര്‍വേകളില്‍ ഭൂരിഭാഗം പേരും പറയുന്നത്. 51 ഏകദിനങ്ങളില്‍ ഓസ്‌ട്രേലിയയെ നയിച്ച മുന്‍ പരിചയവും സ്റ്റീവ് സ്മിത്തിനുണ്ട്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് 2018ലാണ് സ്മിത്തിന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ടി വന്നത്. ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സും ഓസീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പരിഗണനയിലുള്ള പേരാണ്. എന്നാല്‍ ഫിഞ്ചിന്റെ പിന്തുണ ഇവര്‍ക്കൊന്നുമല്ല.

ധോണിയെപ്പോലെ രോഹിത്തും ആ നിര്‍ണായക തീരുമാനമെടുക്കണം, പിന്നെയെല്ലാം ചരിത്രമാകുമെന്ന് വസീം ജാഫര്‍

ഓപ്പണിംഗ് പങ്കാളി ഡേവിഡ് വാര്‍ണര്‍ക്കാണ്. വാര്‍ണര്‍ക്ക് ഓസീസിനെ ഏറ്റവും മികവാര്‍ന്ന രീതിയില്‍ നയിക്കാനാകുമെന്ന് ഫിഞ്ച് പറയുന്നു. കളിക്കളത്തില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും കളിക്കാരെ ഒന്നിച്ച് കൊണ്ടുപോകാനും വാര്‍ണര്‍ മികച്ചയാളാണെന്നും ഫിഞ്ച് പറയുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട 36കാരനായ ഡേവിഡ് വാര്‍ണര്‍ക്ക് ക്യാപ്റ്റനാകുന്നതില്‍ ആജീവനാന്ത വിലക്കുണ്ട്. ക്രിക്കറ്റ് ഓസ്‌ട്രേലിയ മനസ് വെച്ചാല്‍ ഇതില്‍ മാറ്റം വരുത്താവുന്നതേയുള്ളൂവെന്നും ഫിഞ്ചിന്റെ  വാദം.

മധ്യ ഓവറുകളിലെ മെല്ലെപ്പോക്കില്‍ ബിസിസിഐക്ക് അതൃപ്തി, സെലക്ടര്‍മാരുമായി ചര്‍ച്ച നടത്തി ഗാംഗുലിയും ജയ് ഷായും

വെടിക്കെട്ട് ബാറ്റിംഗിന്റെ പര്യായമായ ഡേവിഡ് വാര്‍ണര്‍ 138 ഏകദിനങ്ങളില്‍ ഓസ്‌ട്രേലിയന്‍ ജേഴ്‌സി അണിഞ്ഞു. 44.6 ശരാശരിയില്‍ 5799 റണ്‍സും നേടിയിട്ടുണ്ട്. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദവും പ്രായക്കൂടുതലും ഉള്ളതിനാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നായക പരിഗണനയില്‍ വാര്‍ണര്‍ ഏറെ പിന്നിലാണ്.

click me!