
സിഡ്‌നി: കോപ്പി ബുക്ക് ഷോട്ടുകള്‍ കളിക്കുന്നതാ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ശൈലി. സ്‌കൂപ്പ് ഷോട്ടുകളൊന്നും അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ കാണാറില്ല. എന്നാല്‍ ഇന്നലെ ഓസീസിനെതിരെ രണ്ടാം ടി20ല്‍ കോലി ഒരു സ്‌കൂപ് ഷോട്ട് കളിച്ചു. ആന്‍ഡ്രൂ ടൈ എറിഞ്ഞ പതിനഞ്ചാം ഓവറിലായിരുന്നുവത്. ഷോട്ടിലൂടെ ആറ് റണ്‍സ് നേടാനും കോലിക്കായി. ഇത്തരം ഷോട്ടുകള്‍ കളിക്കാത്ത കോലി സ്‌കൂപ് ഷോട്ടിലൂടെ സിക്‌സ് നേടിയപ്പോള്‍ ആരാധകര്‍ക്കും അത്ഭുതം.
അടത്ത സുഹൃത്തും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ സഹതാരവുമായ എബി ഡിവില്ലിയേഴ്‌സ് കളിക്കുന്ന ഷോട്ടിന് സമാനമായിരുന്നു കോലിയുടെ ഷോട്ടും. മത്സരശേഷം സ്‌പെഷ്യല്‍ ഷോട്ടിനെ കുറിച്ച് കോലി സംസാരിക്കുകയും ചെയ്തു. അതിങ്ങനെയായിരുന്നു... ''എബിഡിക്കു ഞാന്‍ മൊബൈലില്‍ സന്ദേശമയക്കും, ആ ഷോട്ടിനെക്കുറിച്ച് എന്താണ് അദ്ദേഹം ചിന്തിക്കുന്നതന്നു അറിയാനും ആഗ്രഹമുണ്ട്.'' കോലി പറഞ്ഞു. വീഡിയോ കാണാം..
വൈകാതെ ഡിവില്ലിയേഴ്‌സിന്റെ മറുപടിയുമെത്തി. ചിരിക്കുന്ന സ്മൈലിയോടൊപ്പം കൊള്ളാമെന്ന ഇമോജിയാണ് ഡിവില്ലിയേഴ്‌സ് കമന്റായി ചേര്‍ത്തിരിക്കുന്നത്. ഡിവില്ലിയേഴ്‌സിന്റെ കമന്റ് കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!