സന്നാഹ മത്സരത്തില്‍ ഇന്ത്യ എയ്‌ക്കെതിരെ ഓസ്ട്രേലിയ എയ്ക്ക് ലീഡ്

By Web TeamFirst Published Dec 7, 2020, 1:00 PM IST
Highlights

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ ഒമ്പതിന് 247 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസ് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ടിന് 286 എന്ന നിലയിലാണ്.

സിഡ്‌നി: ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ എയ്‌ക്കെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയ എയ്ക്ക് ലീഡ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ ഒമ്പതിന് 247 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസ് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ടിന് 286 എന്ന നിലയിലാണ്. 39 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

കാമറൂണ്‍ ഗ്രീനിന്റെ സെഞ്ചുറിയാണ് (173 പന്തില്‍ പുറത്താവാതെ 114) ഓസീസിന് തുണയായത്. ടിം പെയ്ന്‍ (44), മിക്കല്‍ നെസര്‍ (33), മാര്‍കസ് ഹാരിസ് (35) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സ്റ്റംപെടുക്കുമ്പോള്‍ ഗ്രീനിന് കൂട്ടായി മാര്‍ക് സ്‌റ്റെക്കറ്റി (1) ക്രീസിലുണ്ട്. പത്ത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഗ്രീനിന്റെ ഇന്നിങ്‌സ്. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

നേരത്തെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 242 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്ത രഹാനെ പുറത്താവാതെ നിന്നു. 18 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്. ചേതേശ്വര്‍ പൂജാര (54)യും മികച്ച  പ്രകടനം പുറത്തെടുത്തു. 

പൃഥ്വി ഷാ (0), ശുഭ്മാന്‍ ഗില്‍ (0), ഹനുമ വിഹാരി (15), വൃദ്ധിമാന്‍ സാഹ (0), അശ്വിന്‍ (5), കുല്‍ദീപ് യാദവ് (15), ഉമേഷ് യാദവ് (24), മുഹമ്മദ് സിറാജ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. കാര്‍ത്തിക് ത്യാഗി (1) രഹാനെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.

click me!