Latest Videos

ഭയപ്പെടുത്തിയ ഇന്ത്യന്‍ ബാറ്റര്‍, അത് സച്ചിനായിരുന്നില്ലെന്ന് അബ്ദുള്‍ റസാഖ്

By Web TeamFirst Published Mar 29, 2023, 1:12 PM IST
Highlights

സെവാഗ് അപകടകാരിയായ ബാറ്ററായിരുന്നു. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ എല്ലായ്പ്പോഴും  ഞങ്ങള്‍ സച്ചിന്‍റെയും സെവാഗിന്‍റെയും വിക്കറ്റുകള്‍ വീഴ്ത്താനുള്ള തന്ത്രങ്ങളാണ് മെനയാറുള്ളത്.

കറാച്ചി: ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ എല്ലായ്പ്പോഴും ഇന്ത്യന്‍ ബാറ്റര്‍മാരും പാക്കിസ്ഥാന്‍ ബൗളര്‍മാരും തമ്മിലുള്ള പോരാട്ടങ്ങളായിരുന്നു. ബാറ്റര്‍മാരുടെ പറുദീസയായ ഇന്ത്യയും ബൗളര്‍മാര്‍ നിറഞ്ഞാടുന്ന പാക്കിസ്ഥാനും പരസ്പരം ഏറ്റുമിട്ടുമ്പോള്‍ അതുകൊണ്ടുതന്നെ ആവേശം അതിര്‍ത്തി കടക്കും. 1990കളിലും രണ്ടായിരാമാണ്ടിലുമെല്ലാം നടന്ന ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ ശ്രദ്ധാ കേന്ദ്രമായിരുന്നത് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്ററായ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു.

സച്ചിന്‍ പുറത്തായാല്‍ ഇന്ത്യ തോറ്റുവെന്നുവരെ ആരാധകര്‍ കരുതിയ കാലം. എന്നാല്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്ന ഇന്ത്യന്‍ ബാറ്റര്‍ സച്ചിനായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് മുന്‍ പാക് ഓള്‍ റൗണ്ടറായ അബ്ദുള്‍ റസാഖ്. താന്‍ കളിക്കുന്ന കാലത്ത് സച്ചിനെക്കാള്‍ തങ്ങള്‍ ഭയപ്പെട്ടിരുന്നത് വീരേന്ദര്‍ സെവാഗിനെ ആയിരുന്നുവെന്നും റസാഖ് വ്യക്തമാക്കി.

സെവാഗ് അപകടകാരിയായ ബാറ്ററായിരുന്നു. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ എല്ലായ്പ്പോഴും  ഞങ്ങള്‍ സച്ചിന്‍റെയും സെവാഗിന്‍റെയും വിക്കറ്റുകള്‍ വീഴ്ത്താനുള്ള തന്ത്രങ്ങളാണ് മെനയാറുള്ളത്. കാരണം, ഈ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ കളി ജയിക്കാനാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.  മധ്യനിരയില്‍ യുവരാജ് സിംഗിനെ ആയിരുന്നു ഞങ്ങള്‍ ഭയപ്പെട്ടത്. സെവാഗ്, സച്ചിന്‍, യുവരാജ് എന്നിവരായിരുന്നു ഞങ്ങളുടെ പ്രധാന നോട്ടപ്പുള്ളികള്‍.

സഞ്ജു സാംസണ്‍ എന്തുകൊണ്ട് നിരന്തരം തഴയപ്പെടുന്നു? അഭിപ്രായം വ്യക്തമാക്കി ആര്‍ അശ്വിന്‍

ഇവരില്‍ ആരുടെയെങ്കിലും വിക്കറ്റെടുത്താല്‍ ഞങ്ങള്‍ പ്രധാന വിക്കറ്റുകളിലൊന്നെടുത്തു എന്ന് ആശ്വസിക്കുമായിരുന്നു. ഇവര്‍ക്കെതിരെ ആയിരുന്നു ഞങ്ങള്‍ പ്രധാനമായും തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരുന്നത്. ഇവര്‍ക്കെതിരെ എങ്ങനെ പന്തെറിയണം, എവിടെ പന്തെറിയണം, ഫീല്‍ഡ് എങ്ങനെ സെറ്റ് ചെയ്യണം, ഏതൊക്കെ ബൗളര്‍മാരെ ഉപയോഗിക്കണം എന്നൊക്കെയായിരുന്നു പ്രധാനമായും പ്ലാന്‍ ചെയ്തിരുന്നത്.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ  ആയിരുന്നെങ്കില്‍ സഹീര്‍ ഖാനും ഇര്‍ഫാന്‍ പത്താനുമെതിരെ ആയിരുന്നു ഞങ്ങള്‍ കരുതലെടുത്തിരുന്നത്. പിന്നെ ഹര്‍ഭജന്‍ സിംഗിനെതിരെയും. നിര്‍ണായക മത്സരങ്ങളില്‍ ടീമിനായി മികച്ച പ്രകടനം നടത്തുന്ന താരങ്ങളാണവര്‍. ഇവര്‍ക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍ ഞങ്ങളുടെ ബാറ്റര്‍മാരും സമാനമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കുമായിരുന്നുവെന്നും റസാഖ് പറഞ്ഞു.

click me!