സച്ചിന് എന്‍റെ പേര് പറയേണ്ട ആവശ്യമില്ല, എന്നിട്ടും പറഞ്ഞു, അതാണ് അദ്ദേഹത്തിന്‍റെ മഹത്വം; വാഴ്ത്തി റസാഖ്

Published : Jun 16, 2023, 12:51 PM IST
 സച്ചിന് എന്‍റെ പേര് പറയേണ്ട ആവശ്യമില്ല, എന്നിട്ടും പറഞ്ഞു, അതാണ് അദ്ദേഹത്തിന്‍റെ മഹത്വം; വാഴ്ത്തി റസാഖ്

Synopsis

അതെന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല. അദ്ദേഹത്തി് വേണമെങ്കില്‍ ഗ്ലെന്‍ മക്‌ഗ്രാത്ത്, വസീം അക്രം, വഖാര്‍ യൂനിസ്, കര്‍ട്ലി ആംബ്രോസ്, മുത്തയ്യ മുരളീധരന്‍, കോര്‍ട്നി വാല്‍ഷ്, ഷെയ്ന്‍ വോണ്‍ തുടങ്ങിയ മഹാറതന്‍മാരുടെ പേരുകള്‍ പറയാമായിരുന്നു. പക്ഷെ അദ്ദേഹം എല്ലായ്പ്പോഴും എന്‍റെ പേരും പറയും. അതാണ് അദ്ദേഹത്തിന്‍റെ മഹത്വം.

കറാച്ചി: കരിയറില്‍ വെല്ലുവിളി ഉയര്‍ത്തിയ ബൗളര്‍മാരെക്കുറിച്ച് പറയുമ്പോഴെല്ലാം ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മറക്കാതെ പറയാറുള്ള പേരുകളിലൊന്നാണ് പാക് ഓള്‍ റൗണ്ടറായിരുന്ന അബ്ദുള്‍ റസാഖിന്‍റേത്. 2000-2006 കാലഘട്ടത്തില്‍ സച്ചിനെ ആറ് തവണ റസാഖ് പുറത്താക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സച്ചിനെ സംബന്ധിച്ചിടത്തോളം റസാഖ് വലിയ വെല്ലുവിളിയായിരുന്നു.

സച്ചിന്‍ തന്നെക്കുറിച്ച് പറയുന്ന വാക്കുകള്‍ അദ്ദേഹത്തിന്‍റെ മഹത്വത്തിന് തെളിവാണെന്ന് തുറന്നു പറയുകയാണ് മുന്‍ പാക് ഓള്‍ റൗണ്ടര്‍ ഇപ്പോള്‍. നാദിര്‍ അലിയുടെ പോഡ്കാസ്റ്റിലാണ് സച്ചിനെക്കുറിച്ച് റസാഖ് മനസ് തുറന്നത്. സച്ചിന് മഹാനായ ബാറ്റര്‍മാരിലൊരാളാണ്. അദ്ദേഹത്തിനുള്ള ആരാധക പിന്തുണകൊണ്ടുതന്നെ വലിയ താരവും. കരിയറില്‍ വെല്ലുവിളി ഉയത്തിയ ബൗളറെക്കുറിച്ച് ചോദിക്കുമ്പോള്‍ സച്ചിന്‍ ആദ്യം എന്‍റെ പേര് പറയാറുണ്ട്. ഒന്നല്ല ഒരുപാട് തവണ ഇത് പറഞ്ഞിട്ടുണ്ട്.

അതെന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ ഗ്ലെന്‍ മക്‌ഗ്രാത്ത്, വസീം അക്രം, വഖാര്‍ യൂനിസ്, കര്‍ട്ലി ആംബ്രോസ്, മുത്തയ്യ മുരളീധരന്‍, കോര്‍ട്നി വാല്‍ഷ്, ഷെയ്ന്‍ വോണ്‍ തുടങ്ങിയ മഹാറതന്‍മാരുടെ പേരുകള്‍ പറയാമായിരുന്നു. പക്ഷെ അദ്ദേഹം എല്ലായ്പ്പോഴും എന്‍റെ പേരും പറയും. അതാണ് അദ്ദേഹത്തിന്‍റെ മഹത്വം.

വിന്‍ഡീസിനെതിരായ പരമ്പര, ടി20 ടീമില്‍ സഞ്ജുവിന് ഇടമില്ലെന്ന് വസീം ജാഫര്‍

പന്തിന് സ്വിംഗ് ലഭിക്കുന്ന സാഹചര്യങ്ങളില്‍ ഏത് വലിയ ബാറ്ററും വെള്ളംകുടിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സച്ചിന്‍ ആയിരുന്നു ഒറ്റയാള്‍ പട്ടാളം. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ ഞങ്ങളെപ്പോഴും സച്ചിന്‍റെ വിക്കറ്റ് എടുക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും റസാഖ് പറഞ്ഞു.

കളിക്കുന്ന കാലത്ത് പാക്കിസ്ഥാന് വലിയ വെല്ലുവിളി ഉയര്‍ത്ത രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സച്ചിനും സെവാഗുമായിരുന്നുവെന്ന് റസാഖ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സച്ചിനെയും സെവാഗിനെയും പുറത്താക്കാന്‍ പാക്കിസ്ഥാന്‍ വ്യത്യസ്ത തന്ത്രങ്ങളാണ് ഒരുക്കിയിരുന്നതെന്നും ഇവരുടെ വിക്കറ്റെടുത്താല്‍ കളി ജയിച്ചുവെന്ന് പാക്കിസ്ഥാന്‍ ഉറപ്പിച്ചിരുന്നുവെന്നും റസാഖ് പറഞ്ഞിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൂച്ച് ബെഹാർ ട്രോഫി: ബറോഡയെ 223 റൺസിന് എറിഞ്ഞിട്ടു, കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച
ഐപിഎല്‍ ലേലത്തിന് തൊട്ടുമുമ്പ് 15 പന്തില്‍ അർധസെഞ്ചുറിയുമായി ഞെട്ടിച്ച് സര്‍ഫറാസ് ഖാന്‍, എന്നിട്ടും ലേലത്തില്‍ ആവശ്യക്കാരില്ല