ഒന്നാം നമ്പറാണെന്നുപോലും പരിഗണിക്കാതെ വരുണ്‍ ചക്രവർത്തിയെ തൂക്കിയടിച്ച് അഭിഷേക്; ഡേവിഡ് പെയ്നിനോട് പ്രതികാരം തീര്‍ത്ത് ഫിന്‍ അലൻ

Published : Apr 03, 2026, 12:23 PM IST
Abhishek Sharma-Finn Allen

Synopsis

നാലാം ഓവര്‍ എറിഞ്ഞ സുനില്‍ നരെയ്നുശേഷം അഞ്ചാം ഓവർ എറിയാനെത്തിയത് കൊൽക്കത്തയുടെ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. എന്നാല്‍ വരുണിന്‍റെ ഓവറില്‍ 6, 6, 4, 4, 4, വൈഡ് അടക്കം 25 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്.

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ലോക ഒന്നാം നമ്പർ സ്പിന്നറായ വരുൺ ചക്രവർത്തിയെ നിലം തൊടാതെ പറത്തി അഭിഷേക് ശർമ. ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ ചക്രവർത്തിയെറിഞ്ഞ ആദ്യ ഓവറിൽ തന്നെ 25 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി അഭിഷേക് ശർമയും ട്രാവിസ് ഹെഡും ചേർന്ന് സ്ഫോടനാത്മകമായ തുടക്കമാണ് നൽകിയത്.

ഇതോടെ നാലാം ഓവറില്‍ തന്നെ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെ സ്പിന്നര്‍മാരെ പന്തേല്‍പ്പിച്ചു. നാലാം ഓവര്‍ എറിഞ്ഞ സുനില്‍ നരെയ്നുശേഷം അഞ്ചാം ഓവർ എറിയാനെത്തിയത് കൊൽക്കത്തയുടെ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. എന്നാല്‍ വരുണിന്‍റെ ഓവറില്‍ 6, 6, 4, 4, 4, വൈഡ് അടക്കം 25 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. ഇതോടെ വെറും 5 ഓവറിൽ ഹൈദരാബാദ് സ്കോർ 80 കടന്നു. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി മോശം ഫോമിലായിരുന്ന അഭിഷേകിന് ഫോമിലേക്ക് മടങ്ങിയെത്താനും ഈ പ്രകടനത്തോടെ കഴിഞ്ഞു.

 

അഭിഷേകിന്‍റെ അടിക്ക് ഫിന്‍ അലനിലൂടെയായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചടി. ഡേവിഡ് പെയ്ന്‍ എറിഞ്ഞ കൊല്‍ക്കത്ത ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ ആദ്യ പന്തില്‍ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ സിംഗിളെടുത്തപ്പോള്‍ പിന്നീടുള്ള 5 പന്തുകളില്‍ 4,4,6,6, 4 എന്നിങ്ങനെ 25 തൂക്കിയടിച്ച് 25 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഫിന്‍ അലന്‍റെ വെടിക്കെട്ട് അധികം നീളാതിരുന്നത് ഹൈദരാബാദിന് ആശ്വാസമായി. രണ്ടാം ഓവര്‍ എറിയാനെത്തിയ ഹര്‍ഷ് ദുബെക്കെതിരെയും ഫിന്‍ അലന്‍ ബൗണ്ടറി പറത്തിയെങ്കിലും അടുത്ത പന്തില്‍ പുറത്തായി.

 

ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടം മുതല്‍ മോശം ഫോമിലായിരുന്ന വരുണ്‍ ചക്രവര്‍ത്തിക്ക് ഐപിഎല്ലില്‍ മുംബൈക്കെതിരായ ആദ്യ മത്സരത്തിലും തിളങ്ങാനായിരുന്നില്ല. ഇന്നലെ ഹൈദരാബാദിനെതിരെ രണ്ടോവര്‍ മാത്രം എറിഞ്ഞ വരുണ്‍ 31 റണ്‍സാണ് വഴങ്ങിയത്. ഫിന്‍ അലന്‍ തൂക്കിയടിച്ച ഡേവിഡ് പെയ്ന്‍ രണ്ടോവറില്‍ 35 റണ്‍സാണ് വിട്ടുകൊടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അസൂയയുള്ളവർ പറഞ്ഞുകൊണ്ടേയിരിക്കട്ടെ', തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് കൊല്‍ക്കത്ത നായകൻ രഹാനെ
ചെപ്പോക്കില്‍ 'ചേട്ടന്' അരങ്ങേറ്റം, ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് പഞ്ചാബിനെതിരെ, സഞ്ജു സാംസണ്‍ ശ്രദ്ധാകേന്ദ്രം