വാംഖഡെയില്‍ അഭിഷേകിന്റെ അഴിഞ്ഞാട്ടം! അതിവേഗ സെഞ്ചുറി, സഞ്ജു പിന്നിലായി; ഇന്ത്യക്ക് പവര്‍പ്ലേ റെക്കോഡ്

Published : Feb 02, 2025, 07:58 PM ISTUpdated : Feb 02, 2025, 08:04 PM IST
വാംഖഡെയില്‍ അഭിഷേകിന്റെ അഴിഞ്ഞാട്ടം! അതിവേഗ സെഞ്ചുറി, സഞ്ജു പിന്നിലായി; ഇന്ത്യക്ക് പവര്‍പ്ലേ റെക്കോഡ്

Synopsis

പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 21 പന്തില്‍ 58 റണ്‍സുമായി അഭിഷേക് ശര്‍മ ക്രീസിലുണ്ടായിരുന്നു. പിന്നാലെ സെഞ്ചുറി പൂര്‍ത്തിയാക്കി അഭിഷേക്.

മുംബൈ: ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടി20യില്‍ പവര്‍ പ്ലേയില്‍ മാത്രം 95 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യ. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന് പവര്‍ പ്ലേ സ്‌കോറാണിത്. സഞ്ജു സാംസണിന്റെ (16) വിക്കറ്റ് നഷ്ടമായതിന് പിന്നാലെയാണ് ഇന്ത്യ റെക്കോര്‍ഡ് പവര്‍പ്ലേ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 2021ല്‍ സ്‌കോട്‌ലന്‍ഡിനെതിരെ ദുബായില്‍ നേടിയ രണ്ടിന് 82 എന്ന സ്‌കോറാണ് പഴങ്കഥയായത്. 2024ല്‍ ബംഗ്ലാദേശിനെതിരെയും ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് നേടിയിരുന്നു. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ രണ്ടിന് 78 എന്ന സ്‌കോറും പിന്നിലായി.

പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 21 പന്തില്‍ 58 റണ്‍സുമായി അഭിഷേക് ശര്‍മ ക്രീസിലുണ്ടായിരുന്നു. പിന്നാലെ സെഞ്ചുറി പൂര്‍ത്തിയാക്കി അഭിഷേക്. 37 പന്തിലാണ് താരം സെഞ്ചുറി നേടുന്നത്. 10 സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് അഭിഷേകിന്റെ ഇന്നിംഗ്‌സ്. ഇന്ത്യന്‍ ടി20 ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറിയാണിത്. 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ ഒന്നാമന്‍. 40 പന്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിനെ പിന്തള്ളാന്‍ അഭിഷേകിന് സാധിച്ചു. ലോക ടി20 ക്രിക്കറ്റില്‍ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയാണിത്. 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത്തും ഡേവിഡ് മില്ലറും ഒന്നാമത്. 

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ പത്ത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജു സാംസണ്‍ (16), തിലക് വര്‍മ (24) എന്നിവര്‍ പുറത്തായി. അഭിഷേകിന്റെ ഇന്നിംഗ്‌സ് തന്നെയാണ് ഇന്ത്യ പവര്‍പ്ലേയിലെ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ചത്. 17 പന്തിലാണ് അഭിഷേക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അഭിഷേകിന് കൂട്ടായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (2) കൂട്ടുണ്ട്.

എല്ലാം പെട്ടന്ന്, ആര്‍ച്ചര്‍ക്കെതിരെ രണ്ട് സിക്‌സടിച്ച് തുടങ്ങി സഞ്ജു! പിന്നെ പഴയതുപോലെ മടക്കം

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അര്‍ഷ്ദീപ് സിംഗിന് പകരം മുഹമ്മദ് ഷമി തിരിച്ചെത്തി. ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സാകിബ് മഹ്മൂദിന് പകരം മാര്‍ക്ക് വുഡിനെ തിരിച്ചുവിളിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് നേടിയിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ബ്രൈഡണ്‍ കാര്‍സെ, ജാമി ഓവര്‍ട്ടണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

PREV
click me!

Recommended Stories

കോലിക്കും രോഹിത്തിനും പിന്നാലെ സുപ്രധാന നേട്ടം സ്വന്തമാക്കാന്‍ സഞ്ജു സാംസണ്‍; അതിന് വേണ്ടത് വെറും നാല് റണ്‍സ്
ഇനി കുട്ടിക്രിക്കറ്റ് ആവേശം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്