ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം! വാംഖഡെയില്‍ തകര്‍ക്കുമോ സഞ്ജു? മികച്ച റെക്കോഡ്; ഇരു ടീമിലും മാറ്റം

Published : Feb 02, 2025, 06:47 PM IST
ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം! വാംഖഡെയില്‍ തകര്‍ക്കുമോ സഞ്ജു? മികച്ച റെക്കോഡ്; ഇരു ടീമിലും മാറ്റം

Synopsis

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം മുഹമ്മദ് ഷമി തിരിച്ചെത്തി.

മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം മുഹമ്മദ് ഷമി തിരിച്ചെത്തി. മോശം ഫോമിലെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സാകിബ് മഹ്മൂദിന് പകരം മാര്‍ക്ക് വുഡിനെ തിരിച്ചുവിളിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് നേടിയിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ബ്രൈഡണ്‍ കാര്‍സെ, ജാമി ഓവര്‍ട്ടണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിന് കടുത്തപോര്, എതിരാളിയായി! മുംബൈ ഹരിയാനയെ നേരിടും

കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ ചൊല്ലിയുണ്ടായ വിവാദത്തിന് മറുപടി നല്‍കാന്‍ ഒരു മിന്നും ജയം ടീം ഇന്ത്യയ്ക്ക് അനിവാര്യമാണ്. ബോളിംഗില്‍ കാര്യമായ പ്രശ്നങ്ങളില്ല ടീമിന്. ബാറ്റിങ്ങില്‍ സഞ്ജു സാംസണിന്റെ മോശം പ്രകടനമാണ് പ്രധാന പ്രശ്നം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 17 മത്സരങ്ങളില്‍ നിന്ന് 565 റണ്‍സ് സഞ്ജു വാംഖഡെയില്‍ നേടിയിട്ടുണ്ട്. ഈ കണക്കില്‍ പ്രതീക്ഷവച്ചാല്‍ ഇന്ന് വെടിക്കെട്ടുറപ്പ്. റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന സൂര്യകുമാര്‍ യാദവ് ഐപിഎല്ലിലെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ കസറുമെന്നാണ് ആരാധക പ്രതീക്ഷ.

നായകന്‍ രോഹിത് ശര്‍മയെ വരെ മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയ ഗംഭീറിന്റെ പുതിയ രീതി സഞ്ജുവിനും ഭീഷണിയാണ്. ക്യാപ്റ്റന്റെയടക്കം പിന്തുണയുണ്ടെങ്കിലും യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തിരിക്കുന്നുണ്ട് എന്നതാണ് വസ്തുത. കീപ്പിങ്ങിലും മിന്നും പ്രകടനമല്ല താരം പുറത്തെടുക്കുന്നത്. നാലാം മത്സരത്തില്‍ ഒരു ക്യാച്ചും റണ്ണൗട്ട് അവസരവും താരം പാഴാക്കിയിരുന്നു. എന്തായാലും ഇന്നത്തെ മത്സരം സഞ്ജുവിന് നിര്‍ണായകമാണ്.

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍