ഐസിസി ടി20 റാങ്കിംഗ്: റേറ്റിംഗ് പോയിന്റ് ഉയര്‍ത്തി അഭിഷേക് ശര്‍മ; സഞ്ജു മെച്ചപ്പെടുത്തിയത് ഒരു സ്ഥാനം

Published : Sep 24, 2025, 02:51 PM IST
Abhishek Sharma and Sanju Samson Improved their t20 ranking

Synopsis

ഐസിസി ടി20 ബാറ്റര്‍മാരുടെ പുതിയ റാങ്കിംഗില്‍ അഭിഷേക് ശര്‍മ 907 റേറ്റിംഗ് പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. തിലക് വര്‍മ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍, സൂര്യകുമാര്‍ യാദവ് ആറാം സ്ഥാനത്തെത്തി.

ദുബായ്: ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ റേറ്റിംഗ്് പോയിന്റ് 907 ആക്കി ഉയര്‍ത്തി അഭിഷേക് ശര്‍മ. ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട് താരം. ഉയര്‍ന്ന റേറ്റിംഗ് പോയിന്റ് സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അഭിഷേക്. സൂര്യകുമാര്‍ യാദവാണ് (912) ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് സ്വന്തമാക്കിയ ഇന്ത്യന്‍ താരം. വിരാട് കോലി (909) രണ്ടാം സ്ഥാനത്ത്. അതേസമയം, ഒരു സ്ഥാനം മെച്ചപ്പെടുത്തിയ തിലക് വര്‍മ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഒരു പടി കയറിയ സൂര്യ ആറാമെത്തി. ശുഭ്മാന്‍ ഗില്‍ ഏഴ് പടി കയറി 32-ാം സ്ഥാനത്തായി. മലയാളി താരം സഞ്ജു സാംസണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 39-ാമതെത്തി.

ഇംഗ്ലണ്ടിന്റെ ഫിലിപ്പ് സാള്‍ട്ട്, തിലക് വര്‍മയ്ക്ക് മുന്നില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. തിലകിന്റെ വരവോടെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ നാലാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് അഞ്ചാമത്. സൂര്യ ആറാം സ്ഥാനത്ത്. ശ്രീലങ്കയുടെ പതും നിസ്സങ്ക, ന്യൂസിലന്‍ഡിന്റെ ടിം സീഫെര്‍ട്ട്, ഓസീസ് താരം ടിം ഡേവിഡ്, ദക്ഷിണാഫ്രിക്കയുടെ ഡിവാള്‍ഡ് ബ്രേവിസ് എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

ബൗളര്‍മാരുടെ റാങ്കിംഗില്‍ വരുണ്‍ ചക്രവര്‍ത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. ജേക്കബ് ഡഫി (ന്യൂസിനല്‍ഡ്), അകെയ്ല്‍ ഹുസൈന്‍ (വെസ്റ്റ് ഇന്‍ഡീസ്) എന്നിവര്‍ രണ്ട് മൂന്നും സ്ഥാനങ്ങളില്‍. അതേസമയം, പാകിസ്ഥാന്‍ സ്പിന്നര്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാമതെത്തി. ഓസ്‌ട്രേലിയയുടെ ആഡം സാംപ അഞ്ചാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് ആറാമത്. ഒപ്പം ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയും. ലങ്കയുടെ തന്നെ നുവാന്‍ തുഷാര എട്ടാമത്. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അഫ്ഗാനിസ്താന്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ പത്താം സ്ഥാനത്തെത്തി.

ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.

 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല