പാകിസ്ഥാനെതിരെ അഭിഷേക് ശർമ്മ കളിക്കുമോ?, പ്ലേയിംഗ് ഇലവനെക്കുറിച്ച് നിർണ്ണായക അപ്‌ഡേറ്റുമായി വരുൺ ചക്രവർത്തി

Published : Feb 13, 2026, 08:24 AM IST
Abhishek Sharma

Synopsis

നമീബിയക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ടോസ് സമയത്ത് നായകൻ സൂര്യകുമാർ യാദവ് അഭിഷേകിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സൂചന നൽകിയിരുന്നു.

ദില്ലി: ടി20 ലോകകപ്പിൽ നമീബിയയെ 93 റൺസിന് തകർത്തതിന് പിന്നാലെ, ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ശുഭവാർത്തയുമായി വരുൺ ചക്രവർത്തി. വയറിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന താരം തിരിച്ചുവരവിന്റെ പാതയിലാണെന്നും പാകിസ്ഥാനെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്നും നമീബിയക്കെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വരുൺ വ്യക്തമാക്കി.

പാകിസ്ഥാനെതിരായ അടുത്ത മത്സരത്തിൽ അവൻ കളിക്കുമെന്ന് ഞാൻ കരുതുന്നു. ഞാൻ അവനോട് സംസാരിച്ചിരുന്നു, ഇപ്പോൾ അവൻ സുഖമായി ഇരിക്കുന്നു. ഇന്ന് അഭിഷേക് പരിശീലനവും നടത്തി. താൻ തിരിച്ചുവരവിന്‍റെ പാതയിലാണെന്നാണ് അവൻ എന്നോട് പറഞ്ഞത്-വരുണ്‍ പറഞ്ഞു. വയറിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം തിരിച്ചെത്തിയെങ്കിലും പൂർണ്ണ കായികക്ഷമത കൈവരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

കഠിനമായ പനിയും വയറിലെ അണുബാധയും കാരണം താരം രണ്ട് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നമീബിയക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ടോസ് സമയത്ത് നായകൻ സൂര്യകുമാർ യാദവ് അഭിഷേകിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സൂചന നൽകിയിരുന്നു. അഭിഷേകിന് ഇപ്പോഴും പൂർണ്ണമായി സുഖമായിട്ടില്ല. ഒന്നോ രണ്ടോ മത്സരങ്ങൾ അവന് നഷ്ടമാകും. അവന് പകരമായി അവന്‍റെ അതേശൈലിയില്‍ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസൺ ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു സൂര്യകുമാറിന്‍റെ വാക്കുകള്‍.

അണുബാധയെത്തുടർന്ന് താരത്തിന് ശരീരഭാരം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നതായാണ് വിവരം. അഭിഷേകിന്‍റെ അഭാവത്തിൽ നമീബിയക്കെതിരായ മത്സരത്തിൽ ഇഷാൻ കിഷനൊപ്പം സഞ്ജു സാംസൺ ആണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. പാകിസ്ഥാനെതിരെയുള്ള മത്സരത്തിന് മുൻപായി കൊളംബോയിൽ നടക്കുന്ന പരിശീലന സെഷനുകളിൽ അഭിഷേകിന്‍റെ പ്രകടനം വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. താരം ദീർഘനേരം നെറ്റ്സിൽ ബാറ്റിംഗ് നടത്തുകയാണെങ്കിൽ മാത്രമേ ടീമിലേക്ക് പരിഗണിക്കൂ.

ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം. ടി20 റാങ്കിംഗില്‍ ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമ്മ ഓപ്പണിംഗിൽ തിരിച്ചെത്തുന്നത് ഇന്ത്യയുടെ കരുത്ത് ഇരട്ടിയാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇത്രക്കൊക്കെ ചിരിക്കാനുണ്ടോ? സഞ്ജുവിന്റെ വീഴ്ച്ച ആഘോഷിച്ച് ഗാരി കേര്‍സ്റ്റണ്‍; വൈറല്‍ വീഡിയോ
സഞ്ജുവിനെ കയ്യൊഴിയില്ല, പാകിസ്ഥാനെതിരെ ഓപ്പണ്‍ ചെയ്യും; റിങ്കു സിംഗിന്റെ സ്ഥാനം തെറിക്കും, ഇന്ത്യയുടെ സാധ്യതാ ഇലവന്‍