എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം; അറിയാം മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യന്‍ സമയം

Published : Jul 19, 2023, 08:22 AM IST
എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം; അറിയാം മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യന്‍ സമയം

Synopsis

എമേര്‍ജിംഗ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് വേദിയാവുക. ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം തുടങ്ങുക.  

കൊളംബോ: യുവതാരങ്ങളുടെ എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ എ, പാക്കിസ്ഥാന്‍ എ ടീമിനെ നേരിടും. യു എ ഇ, നേപ്പാള്‍ ടീമുകളെ തോല്‍പ്പിച്ച് എത്തുന്ന ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയമാണ് പാക്കിസ്ഥാനെതിരെ ലക്ഷ്യമിടുന്നത്. മുന്‍ അണ്ടര്‍ 19 നായകന്‍ യാഷ് ദുള്ളിന്‍റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീം സെമിയില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെങ്കിലും പാക്കിസ്ഥാനെതിരായ പോരാട്ടം ജയിക്കാനുറച്ചാണ് ഇറങ്ങുന്നത്.

ഇന്ത്യയെപ്പോലെ പാക്കിസ്ഥാനും അപരാജിതരായാണ് ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരങ്ങളിലും പാക്കിസ്ഥാനും നേപ്പാളിനെയും യുഎഇയെയുമാണ് തോല്‍പ്പിച്ചത്. സായ് സുദര്‍ശനും അഭിഷേക് ശര്‍മയുമാണ് കഴിഞ്ഞ മത്സരങ്ങളില്‍ അര്‍ധസെഞ്ചുറികളുമായി ഇന്ത്യക്കായി തിളങ്ങിയത്. ബൗളിംഗില്‍ നിഷാന്ത് സന്ധുവും രാജ്യവര്‍ധന്‍ ഹങ്കരേക്കറുമായിരുന്നു ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാര്‍.

ഏകദിന ലോകകപ്പ്: ടീമുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ച് ഐസിസി

മത്സരസമം, വേദി

എമേര്‍ജിംഗ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് വേദിയാവുക. ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം തുടങ്ങുക.

മത്സരം കാണാനുള്ള വഴികള്‍

എമേര്‍ജിംഗ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കില്‍ തത്സമയം കാണാം. ഫാന്‍ കോഡ് ആപ്പില്‍ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗും ഉണ്ടായിരിക്കും.

ഇന്ത്യ എ സ്ക്വാഡ്: സായ് സുദർശൻ, അഭിഷേക് ശർമ്മ, നിക്കിൻ ജോസ്, പ്രദോഷ് രഞ്ജൻ പോൾ, യാഷ് ദുൽ, റിയാൻ പരാഗ്, നിശാന്ത് സിന്ധു, പ്രഭ്സിമ്രാൻ സിംഗ്, ധ്രുവ് ജുറെൽ, മാനവ് സുതാർ, യുവരാജ്‌സിംഗ് ദോഡിയ, ഹർഷിത് റാണ, ആകാശ് സിംഗ്, നിതീഷ് കുമാർ റെഡ്ഡി, രാജ്വർധൻ ഹംഗാർഗേക്കർ

സ്റ്റാൻഡ്ബൈ താരങ്ങള്‍: ഹർഷ് ദുബെ, നെഹാൽ വധേര, സ്നെൽ പട്ടേൽ, മോഹിത് റെഡ്കർ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒടുവില്‍ നിര്‍ണായക തീരുമാനമെടുത്ത് ജയ് ഷാ, ബംഗ്ലാദേശ് ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്, പകരം സ്കോട്ട്‌ലൻഡ് കളിക്കും
32 പന്തില്‍ 76, കളിയിലെ താരം, എന്നിട്ടും ഇഷാന്‍ കിഷനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍താരം, കാരണം ഇതാണ്