പ്രതിസന്ധികാലത്തും ജോലി, മലയാളി നഴ്‌സിനെ അഭിനന്ദിച്ച് മുന്‍ ഓസീസ് താരം ഗില്‍ക്രിസ്റ്റ്

Published : Jun 12, 2020, 01:12 PM IST
പ്രതിസന്ധികാലത്തും ജോലി, മലയാളി നഴ്‌സിനെ അഭിനന്ദിച്ച് മുന്‍ ഓസീസ് താരം ഗില്‍ക്രിസ്റ്റ്

Synopsis

ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ അഭിനന്ദിച്ച് മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. കോട്ടയം സ്വദേശിനിയായ ഷാരോണ്‍ വര്‍ഗീസിനാണ് ഗില്ലി അഭിനന്ദനം അറിയിച്ചത്.

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ അഭിനന്ദിച്ച് മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. കോട്ടയം സ്വദേശിനിയായ ഷാരോണ്‍ വര്‍ഗീസിനാണ് ഗില്ലി അഭിനന്ദനം അറിയിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടയിലും ഓസ്ട്രേലിയയിലെ വൊലൊങ്ഗൊങില്‍ വയോധികര്‍ക്കുള്ള കെയര്‍ഹോമില്‍ ജോലി തുടരുകയാണ് ഷാരോണ്‍. പ്രതിസന്ധികാലത്തെ ജോലിയാണ് ഗില്‍ക്രിസ്റ്റിനെ ആകര്‍ഷിച്ചത്. 

ഓസ്ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മീഷന്‍ ഇറക്കിയ വീഡിയോയില്‍ ഗില്ലി പറയുന്നതിങ്ങനെ... ''നിങ്ങളുടെ നിസ്വാര്‍ത്ഥമായ പ്രവൃത്തിക്ക് അഭിനന്ദനങ്ങള്‍ ഷാരോണ്‍. കൊവിവിഡ് വ്യാപനകാലം മുഴുവനും നിങ്ങള്‍ പ്രായമായര്‍ക്കുള്ള കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നു. ഓസ്ട്രേലിയ മുഴുവനും, ഇന്ത്യ മുഴുവനും അതിനേക്കാള്‍ പ്രധാനമായി നിങ്ങളുടെ കുടുംബവും ഷാരോണിനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ടാവും.''ഗില്ലി പറഞ്ഞു. 

കോട്ടയം സ്വദേശിയാണ് ഷാരോണ്‍ വര്‍ഗീസ്. താരത്തിന്റെ വീഡിയോ കണ്ടെന്നും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ നന്ദിയുണ്ടെന്നുമാണ് ഷാരോണ്‍ പ്രതികരിച്ചത്. ആശുപത്രിയില്‍ ജോലി ചെയ്യാനായായിരുന്നു ആഗ്രഹം. എന്നാല്‍ കെയര്‍ ഹോമില്‍ അവസരം ലഭിച്ചപ്പോള്‍ അങ്ങോട്ട് മാറുകയായിരുന്നുവെന്നും ഷാരോണ്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

9 ദിവസത്തെ ഇടവേളയില്‍ 6 ദിവസവും മദ്യപാനം, ആഷസിൽ നാണംകെട്ട ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ പുതിയ ആരോപണം
ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, നടപടി ആവശ്യപ്പെട്ട് ഐസിസിക്ക് പരാതി നല്‍കാനൊരുങ്ങി മൊഹ്സിന്‍ നഖ്‌വി