ക്രിക്കറ്റിലെ അതിസമ്പന്നന്‍ ഗില്‍ക്രിസ്റ്റെന്ന് വേള്‍ഡ് ഇന്‍ഡക്സ്; ആള് മാറിപ്പോയെന്ന് ഗില്ലി

Published : Mar 16, 2023, 03:45 PM IST
ക്രിക്കറ്റിലെ അതിസമ്പന്നന്‍ ഗില്‍ക്രിസ്റ്റെന്ന് വേള്‍ഡ് ഇന്‍ഡക്സ്; ആള് മാറിപ്പോയെന്ന് ഗില്ലി

Synopsis

രണ്ടാം സ്ഥാനത്തുള്ള സച്ചിന് 170 മില്യണ്‍ ഡോളറും മൂന്നാം സ്ഥാനത്തുള്ള എം എസ് ധോണിക്ക് 115 മില്യണ്‍ ഡോളറും നാലാം സ്ഥാനത്തുള്ള വിരാട് കോലിക്ക് 112 മില്യണ്‍ ഡോളറുമാണ് ആസ്തിയായി പറയുന്നത്.

സിഡ്നി: ക്രിക്കറ്റിലെ അതിസമ്പന്നന്‍ ആരായാരിക്കുമെന്ന് ചോദിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ സച്ചിനും ധോണിയും കോലിയുമെല്ലാം ഉത്തരമായി പറയാമെങ്കിലും വേള്‍ഡ് ഇന്‍ഡക്സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് ഇവരാരുമല്ല അതിസമ്പന്നനെന്നാണ്. സിഇഒ വേള്‍ഡ് മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗില്‍ക്രിസ്റ്റിന്‍റെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത് 380 മില്യണ്‍ ഡോളറാണ്.

രണ്ടാം സ്ഥാനത്തുള്ള സച്ചിന് 170 മില്യണ്‍ ഡോളറും മൂന്നാം സ്ഥാനത്തുള്ള എം എസ് ധോണിക്ക് 115 മില്യണ്‍ ഡോളറും നാലാം സ്ഥാനത്തുള്ള വിരാട് കോലിക്ക് 112 മില്യണ്‍ ഡോളറുമാണ് ആസ്തിയായി പറയുന്നത്. എന്നാല്‍ വേള്‍ഡ് ഇന്‍ഡക്സ് പുറത്തുവിട്ട കണക്കുകള്‍ അടിസ്ഥാനരഹിതമാണെന്നും  എഫ് 45 സഹസഥാപകനായ ആദം ഗില്‍ക്രിസ്റ്റിനെയാണ് വേള്‍ഡ് ഇന്‍ഡക്സ് ശരിക്കും ഉദ്ദേശിച്ചതെന്നും ഗില്ലി പ്രതികരിച്ചു.

എന്നെ തെറ്റിദ്ധരിച്ചതാണ് സുഹൃത്തുക്കളെ, അല്ലെങ്കില്‍ എന്‍റെ അതേപേരുള്ള എഫ്45 സ്ഥാപകന്‍ ക്രിക്കറ്റ് കളിക്കണമായിരുന്നു, അദ്ദേഹം കളിക്കാത്തതുകൊണ്ട് ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ് എന്നാണ് ഗില്ലി ട്വിറ്ററില്‍ കുറിച്ചത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്‍റേറ്ററായി ജോലി നോക്കുന്ന 51കാരനായ ഗില്‍ക്രിസ്റ്റിന് മറ്റ് ബിസിനസുകളൊന്നുമില്ലെന്നതാണ് യാതാര്‍ത്ഥ്യം.  അതേസമയം, എഫ് 45 ജിമ്മുകകളുടെ സഹസ്ഥാപനായ ആദം ഗില്‍ക്രിസ്റ്റ് കഴിഞ്ഞ വര്‍ഷം സ്ഥാപനം വിടുകയും ചെയ്തിരുന്നു. എന്നിട്ടും ഗില്‍ക്രിസ്റ്റ് എന്ന പേര് വേള്‍ഡ് ഇന്‍ഡക്സിന്‍റെ സമ്പന്നപ്പട്ടികയില്‍ ഇടം പിടിച്ചു.

സച്ചിനും പോണ്ടിംഗും പിന്നിലാകുമോ, ഓസ്ട്രേലിയക്കെതിരെ കോലിയെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോര്‍ഡ്

വേള്‍ഡ ഇന്‍ഡക്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 75 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുന്‍ ഓസ്ട്രേലിയന്‍ റിക്കി പോണ്ടിംഗ് അഞ്ചാം സ്ഥാനത്താണ്, ജാക് കാലിസ്(70 മില്യണ്‍ ഡോളര്‍), ബ്രയാന്‍ ലാറ(60 മില്യണ്‍ ഡോളര്‍), വീരേന്ഗര്‍ സെവാഗ്(40 മില്യണ്‍ ഡോളര്‍), യുവരാജ് സിംഗ്(35 മില്യണ്‍ ഡോളര്‍), സ്റ്റീവ് സ്മിത്ത്(30 മില്യണ്‍ ഡോളര്‍) എന്നിവരാണ് ലോകത്തിലെ അതിസമ്പന്നരായ ക്രിക്കറ്റ് താരങ്ങള്‍.

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്