ഓള്‍റൗണ്ട് പൊള്ളാര്‍ഡ്; അഫ്‌ഗാനെതിരെ ആദ്യ ടി20യില്‍ വിന്‍ഡീസിന് ജയം

Published : Nov 14, 2019, 11:00 PM ISTUpdated : Nov 14, 2019, 11:02 PM IST
ഓള്‍റൗണ്ട് പൊള്ളാര്‍ഡ്; അഫ്‌ഗാനെതിരെ ആദ്യ ടി20യില്‍ വിന്‍ഡീസിന് ജയം

Synopsis

ലക്‌നൗവില്‍ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പൊള്ളാര്‍ഡും സംഘവും 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 164 റണ്‍സെടുത്തിരുന്നു.

ലക്‌നൗ: നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ആദ്യ ടി20യില്‍ അഫ്‌ഗാനിസ്ഥാനെതിരായ വെസ്റ്റ് ഇന്‍ഡീസിന് 30 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത പൊള്ളാര്‍ഡും സംഘവും 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 164 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ അഫ്‌ഗാന് 134 റണ്‍സെടുക്കാനേയായുള്ളൂ. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ്- 164/5 (20.0), അഫ്‌ഗാന്‍- 134/9 (20.0) 

നേരത്തെ, 41 പന്തില്‍ ആറ് സിക്‌സും നാല് ഫോറും സഹിതം 68 റണ്‍സെടുത്ത ഓപ്പണര്‍ എവിന്‍ ലൂവിസാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ 21 ഉം ദിനേഷ് രാംദിന്‍ 20 ഉം റണ്‍സെടുത്തു. നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് 22 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. ബൗളിംഗിലും പൊള്ളാര്‍ഡ് മികച്ചുനിന്നു.

മറുപടി ബാറ്റിംഗില്‍ നാല് അഫ്‌ഗാന്‍ താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഹസ്രത്തുള്ള സാസൈ(23), അസ്‌ഗര്‍ അഫ്‌ഗാന്‍(25), നജീബുള്ള സദ്രാന്‍(27), ഫരീദ് മാലിക്ക്(24) എന്നിങ്ങനെയാണ് സ്‌കോര്‍. മൂന്ന് വിക്കറ്റുമായി കെസ്‌റിക് വില്യംസും രണ്ട് പേരെ വീതം പുറത്താക്കി ഹെയ്‌ഡന്‍ വാല്‍ഷും കീറോണ്‍ പൊള്ളാര്‍ഡും ഓരോ വിക്കറ്റുമായി ഷെല്‍ഡന്‍ കോട്‌റെലും ജാസന്‍ ഹോള്‍ഡറും തിളങ്ങി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍