ത്രിരാഷ്ട്ര ടി20 പരമ്പര: ബംഗ്ലാദേശിനെതിരെ അഫ്ഗാന് തകര്‍പ്പന്‍ ജയം

By Web TeamFirst Published Sep 15, 2019, 9:51 PM IST
Highlights

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ ജയം. ധാക്ക,ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു.

ധാക്ക: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ ജയം. ധാക്ക,ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 54 പന്തില്‍ 84 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.  

മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 19.5 ഓവറില്‍ 139ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ മുജീബ് റഹ്മാന്റെ പ്രകടനം അഫ്ഗാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അഫ്ഗാന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ സിംബാബ്‌വെയെ തോല്‍പ്പിച്ചിരുന്നു.

44 റണ്‍സ് നേടിയ മഹ്മുദുള്ള മാത്രമാണ് ബംഗ്ലാ നിരയില്‍ ചെറുത്തുനിന്നത്. ലിറ്റണ്‍ ദാസ് (0), മുഷ്ഫിഖര്‍ റഹീം (5), ഷാക്കിക്ക് അല്‍ ഹസന്‍ (15), സൗമ്യ സര്‍ക്കാര്‍ (0), അഫീഫ് ഹുസൈന്‍ (16) എന്നിവര്‍ നിരാശപ്പെടുത്തി. മുജീബിന് പുറമെ ഫരീദ് മാലിക്, ഗുല്‍ബാദിന്‍ നെയ്ബ്, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ മുഹമ്മദ് നബിയുടെ വെടിക്കെട്ട് പ്രകടനാണ് അഫ്ഗാന് മികച്ച സ്‌കോര്‍ സ്മ്മാനിച്ചത്. ഒരു ഘട്ടത്തില്‍ നാലിന് 40 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു അഫ്ഗാന്‍. എന്നാല്‍ നബിയുടെയും അസ്ഗര്‍ അഫ്ഗാന്റെയും (37 പന്തില്‍ 40) പ്രകടനം അഫ്ഗാന് തുണയായി. 40 പന്തില്‍ 107 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഏഴ് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു നബിയുടെ ഇന്നിങ്‌സ്. 

റഹ്മാനുള്ള ഗുര്‍ബാസ് (0), ഹസ്രത്തുള്ള സസൈ (1), നജീബ് തറകേ (11), നജീബുള്ള സദ്രാന്‍ (5), ഗുല്‍ബാദിന്‍ നെയ്ബ് (0) എന്നിവരാമ് പുറത്തായ മറ്റുതാരങ്ങള്‍. നബിക്കൊപ്പം കരിം ജനാത് (5) പുറത്താവാതെ നിന്നു. സെയ്ഫുദീന് പുറമെ ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!