ഇന്ത്യയുടെ വലയില്‍ വീഴാതെ അഫ്ഗാനിസ്ഥാന്‍; അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ മികച്ച തുടക്കം

Published : Feb 04, 2026, 03:21 PM IST
Faisal Shinozada

Synopsis

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം കുറിച്ചു. 

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച തുടക്കം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ ഒടുവിവില്‍ വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 163 റണ്‍സെടുത്തിട്ടുണ്ട്. ഫൈസല്‍ ഷിനോസാദ (70), ഉസൈറുള്ള നിയാസൈ (16) എന്നിവരാണ് ക്രീസില്‍. സൂപ്പര്‍ സിക്‌സില്‍ പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. അഞ്ചുതവണ ചാമ്പ്യന്‍മാരായ ഇന്ത്യ ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്നത് ഒറ്റക്കളിയിലും തോല്‍വി അറിയാതെ. ആദ്യ ഫൈനല്‍ സ്വപ്നം കാണുന്ന അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍ ശ്രീലങ്കയോട് മാത്രം തോറ്റു.

ഭേദപ്പെട്ട തുടക്കമാണ് അഫ്ഗാനിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഒസ്മാന്‍ സാദത്ത് (39) - ഖാലിദ് അഹമ്മദ്‌സായ് (31) എന്നിവര്‍ 53 റണ്‍സ് ചേര്‍ത്തിരുന്നു. ഖാലിദിനെ പുറത്താക്കി ദീപേഷ് ദേവേന്ദ്രന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഒസ്മാന്‍ - ഫൈസല്‍ സഖ്യം 64 റണ്‍സും കൂട്ടിചേര്‍ത്തു. 25-ാം ഓവറില്‍ ഈ കൂട്ടുകെട്ടും പൊളിഞ്ഞു. കനിഷ്‌ക് ചൗഹാനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഉസൈറുള്ള - ഫൈസല്‍ സഖ്യം ഇതുവരെ 46 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. നേരത്തെ, അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

അഫ്ഗാനിസ്ഥാന്‍: ഉസ്മാന്‍ സാദത്ത്, ഖാലിദ് അഹമ്മദ്സായി, ഫൈസല്‍ ഷിനോസാദ, ഉസൈറുല്ല നിയാസായി, മഹ്ബൂബ് ഖാന്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അസീസുള്ള മിയാഖില്‍, അബ്ദുള്‍ അസീസ്, ഖതിര്‍ സ്റ്റാനിക്സായി, റൂഹുല്ല അറബ്, നൂരിസ്ഥാനി ഒമര്‍സായി, വദ്രാന്‍ഹി ഒമര്‍സായി.

ഇന്ത്യ: ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവന്‍ഷി, ആയുഷ് മാത്രേ (ക്യാപ്റ്റന്‍), വേദാന്ത് ത്രിവേദി, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ആര്‍ എസ് അംബ്രിഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.

ക്യാപ്റ്റന്‍ ആയുഷ് മാത്രേ, കൗമാര വിസ്മയം വൈഭവ് സൂര്യവംശി, ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏക സെഞ്ചുറിയന്‍ വിഹാന്‍ മല്‍ഹോത്ര, വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടു, വേദാന്ത് ത്രിവേദി എന്നിവരുള്‍പ്പെട്ട ബാറ്റിംഗ് നിരശക്തം. പക്ഷേ ഇതുവരെയുള്ള കളികളില്‍ ഇന്ത്യയെ സുരക്ഷിതമാക്കിയത് അംബരീഷ്, ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍, ദീപേഷ് ദേവന്ദ്രന്‍ എന്നിവരുടെ ബൗളിംഗ് കരുത്തിലായിരുന്നു. ആയുഷ് മാത്രേയുടെയും വിഹാന്‍ മല്‍ഹോത്രയുടേയും ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് കരുത്താവും. വൈഭവ് സൂര്യവംശി യഥാര്‍ഥ ഫോമിലേക്ക് എത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പം. അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേര്‍ക്കുനേര്‍ വരുന്ന പതിമൂന്നാമത്തെ മത്സരമാണിത്. പത്തില്‍ ഇന്ത്യയും രണ്ടില്‍ അഫ്ഗാനിസ്ഥാനും ജയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'എന്നെ വെറുക്കരുത്'; ബ്രെറ്റ് ലീ പറയുന്നു, ടി20 ലോകകപ്പ് കിരീടം ഇന്ത്യക്കല്ല; ജേതാക്കളെ പ്രവചിച്ച് ഓസീസ് ഇതിഹാസം
സഞ്ജു ഇല്ല, 916 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് പുതിയ ഓപ്പണര്‍; അമേരിക്കയ്‌ക്കെതിരെ ആദ്യ മത്സരത്തിനുള്ള സാധ്യതാ ഇലവന്‍