
മുല്ലന്‍പൂര്‍: ഇന്ത്യക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ അഫ്ഗാനിസ്ഥാന് വന്‍ തിരിച്ചടി. മോശം തീരുമാനങ്ങളും ഡിആര്‍എസ് പുനഃപരിശോധനയിലെ ഗുരുതരമായ പിഴവുകളും കാരണം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെയും തുടക്കത്തിലേ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരങ്ങളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ശനിയാഴ്ച കെ.എല്‍ രാഹുലിന്റെ വിക്കറ്റ് റിവ്യൂ ചെയ്യാതിരുന്ന അഫ്ഗാന്‍ നിര, ഞായറാഴ്ച രാവിലെ രണ്ട് മിനിറ്റിനിടെ ഗില്ലിനും പന്തിനുമെതിരെയും ഇതേ തെറ്റ് ആവര്‍ത്തിച്ചു.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 89-ാം ഓവറില്‍ അസ്മത്തുള്ള ഒമര്‍സായ് എറിഞ്ഞ ഓവറിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ അസ്മത്തുള്ള, സെഞ്ച്വറി നേടിയ ഗില്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അഫ്ഗാന്‍ കളിക്കാര്‍ ഒന്നടങ്കം അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. പന്ത് ഗില്ലിന്റെ ഫ്രണ്ട് പാഡിലും ബാക്ക് പാഡിലും ഒരുപോലെ തട്ടിയതിനാല്‍ ഇന്‍സൈഡ് എഡ്ജ് ഉണ്ടോ എന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിക്കും വിക്കറ്റ് കീപ്പര്‍ അസ്ഫര്‍ സസായിക്കും സംശയമുണ്ടായിരുന്നു. ഇതിനാല്‍ അവര്‍ റിവ്യൂവിന് മുതിര്‍ന്നില്ല. എന്നാല്‍ ഡിആര്‍എസ് റീപ്ലേകളില്‍ ഗില്‍ പൂര്‍ണ്ണമായും ഔട്ടായിരുന്നുവെന്ന് വ്യക്തമായി. അപ്പോള്‍ 108 റണ്‍സിലായിരുന്നു ഗില്‍.
തൊട്ടടുത്ത പന്തില്‍ അസ്മത്തുള്ള എറിഞ്ഞ മനോഹരമായ ഔട്ട്‌സ്വിംഗറില്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയതായി തോന്നിപ്പിച്ചു. അഫ്ഗാന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ വീണ്ടും ഔട്ട് നിഷേധിച്ചു. ഇത്തവണയും അഫ്ഗാനിസ്ഥാന്‍ റിവ്യൂ എടുത്തില്ല. എന്നാല്‍ പിന്നീട് വമ്പന്‍ സ്‌ക്രീനില്‍ റീപ്ലേ കാണിച്ചപ്പോള്‍ പന്ത് ബാറ്റിന്റെ അരികില്‍ തട്ടിയിട്ടുണ്ടായിരുന്നു എന്ന് വ്യക്തമായി. അഫ്ഗാന്‍ മാനേജ്മെന്റിന്റെ ഈ തീരുമാനത്തില്‍ താരം റഹ്മാനുള്ള ഗുര്‍ബാസ് പരസ്യമായി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
എങ്കിലും ഈ പിഴവുകള്‍ അഫ്ഗാനിസ്ഥാന് വലിയ ദോഷം വരുത്തിയില്ല. തൊട്ടുപിന്നാലെ സലീം സാഫിയുടെ തകര്‍പ്പന്‍ ബൗളിംഗില്‍ ശുഭ്മന്‍ ഗില്‍ 126 റണ്‍സെടുത്ത് പുറത്തായി. പിന്നാലെയെത്തിയ ധ്രുവ് ജുറേലിനെ റണ്‍സൊന്നുമെടുക്കാന്‍ അനുവദിക്കാതെ സാഫി ക്ലീന്‍ ബൗള്‍ഡാക്കി. മറുഭാഗത്ത് അര്‍ഹിച്ച സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന പന്തിന് ഒടുവില്‍ ക്ഷമ നശിച്ചു. അഫ്ഗാന്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയുടെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന പന്ത് 81 റണ്‍സില്‍ പുറത്താവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!