മൂന്നാം ഏകദിനത്തില്‍ അഫ്ഗാന്‍ അടിച്ചത് 218 റണ്‍സ്, ക്രീസിലിറങ്ങും മുമ്പെ ഇന്ത്യക്ക് കിട്ടിയത് 5 റണ്‍സ്; കാരണം അഫ്ഗാൻ നായകന്‍റെ ഭീമാബദ്ധം

Published : Jun 20, 2026, 06:38 PM IST
rohit sharma

Synopsis

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 218 റൺസിന് ഓൾ ഔട്ടായെങ്കിലും ഇന്ത്യക്ക് 214 റൺസ് അടിച്ചെടുത്താൽ മതി.

ചെന്നൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ഒരു പന്ത് പോലും നേരിടും മുൻപ് തന്നെ ഇന്ത്യൻ സ്കോർ ബോർഡിലെത്തിയത് 5 റൺസ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 218 റൺസിന് ഓൾ ഔട്ടായെങ്കിലും ഇന്ത്യക്ക് ജയിക്കാൻ 214 റൺസ് അടിച്ചെടുത്താൽ മതി. ആദ്യ പന്ത് നേരിടുന്നതിന് മുൻപ് തന്നെ 5-0 എന്ന നിലയിലാണ് ഇന്ത്യ റൺ ചേസ് ആരംഭിച്ചത് എന്നതിനാലാണിത്. ക്രിക്കറ്റില്‍ അപൂർവ്വമായി മാത്രം സംഭവിക്കുന്ന പെനാൽറ്റി റൺസ് നിയമമാണ് ഇവിടെ ഇന്ത്യക്ക് തുണയായത്. സെഞ്ചുറി നേടി പൊരുതിയ അഫ്ഗാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി വരുത്തിയ പിഴവാണ് അവർക്ക് വിനയായത്.

അഫ്ഗാൻ ഇന്നിങ്സിലെ 40-ാം ഓവറിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. ബാറ്റ് ചെയ്യുകയായിരുന്ന അഫ്ഗാനിസ്ഥാൻ നായകൻ ഹഷ്മത്തുള്ള ഷാഹിദി പിച്ചിന്‍റെ 'അപകട മേഖല'യിലൂടെ(പിച്ചിന്‍റെ മധ്യഭാഗത്തുള്ള സംരക്ഷിത പ്രദേശം) ഓടിയതിനാണ് അമ്പയർമാർ പെനാൽറ്റി വിധിച്ചത്. ക്രിക്കറ്റ് നിയമപ്രകാരം പിച്ചിന് കേടുപാടുകൾ വരുത്തുന്ന രീതിയിൽ ബൗളർമാരോ ബാറ്റർമാരോ ഈ ഭാഗത്തുകൂടി ഓടാൻ പാടില്ല. മത്സരത്തിനിടയിൽ ഒരു തവണ അമ്പയർമാർ ഷാഹിദിക്ക് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതേ തെറ്റ് വീണ്ടും ആവർത്തിച്ചതോടെ അമ്പയർമാർ അഫ്ഗാൻ ടീമിന് 5 റൺസ് പെനാൽറ്റി ചുമത്തുകയും ഇത് ഇന്ത്യയുടെ സ്കോറിനൊപ്പം ചേര്‍ക്കുകയുമായിരുന്നു.

ഇന്ത്യക്ക് ലക്ഷ്യം 214 റൺസ്; കാത്തിരിക്കുന്നത് 'വൈറ്റ് വാഷ്'

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ അഫ്ഗാന്‍ തുടക്കത്തിലെ തകര്‍ന്നടിഞ്ഞെങ്കിലും ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയുടെ കന്നി ഏകദിന സെഞ്ചുറി കരുത്തിലാണ് 44.5 ഓവറിൽ 218 റൺസെടുത്തത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 5 വിക്കറ്റ് വീഴ്ത്തി. അഫ്ഗാൻ നേടിയ സ്കോർ അനുസരിച്ച് ഇന്ത്യയുടെ ഔദ്യോഗിക വിജയലക്ഷ്യം 219 റൺസ് ആണെങ്കിലും, പെനാൽറ്റി റൺസ് നേരത്തെ തന്നെ ലഭിച്ചതിനാൽ ഇന്ത്യക്ക് ജയിക്കാൻ 50 ഓവറിൽ 214 റൺസ് മാത്രം എടുത്താൽ മതി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ ഇതിനകം തന്നെ 2-0 ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി ജയിച്ചാൽ 2025 ജനുവരിക്ക് ശേഷം ആദ്യമായി ഒരു ഏകദിന പരമ്പര പൂർണ്ണമായി തൂത്തുവാരാൻ ഇന്ത്യക്ക് സാധിക്കും. 2025ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യ അവസാനമായി ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി പൊരുതി അഫ്ഗാൻ ക്യാപ്റ്റൻ; എറിഞ്ഞിട്ട് പ്രസിദ്ധ് കൃഷ്ണ; ചെന്നൈ ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട വിജയലക്ഷ്യം
'അയാള്‍ എന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചു, ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മലയാളി താരം ശ്രീശാന്ത്