അഫ്ഗാനെതിരായ ടി20 പരമ്പര, ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത, വാഷിംഗ്ടണ്‍ സുന്ദര്‍ തിരിച്ചെത്തും, ബുറയുടെ കാര്യത്തിൽ തീരുമാനം നാളെ

Published : Sep 08, 2026, 10:12 AM IST
Jasprit Bumrah

Synopsis

അതേസമയം, പരമ്പര ആരംഭിക്കാൻ നാല് ദിവസം മാത്രം ശേഷിക്കെ പേസർ ജസ്പ്രീത് ബുംറ ഇതുവരെ മാച്ച് സിമുലേഷൻ പൂർത്തിയാക്കിയിട്ടില്ല.

ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ടീമിന് ആശ്വാസവാർത്ത. പരിക്കിൽ നിന്ന് പൂർണ്ണമുക്തനായ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ മത്സരങ്ങൾക്ക് സജ്ജനാണെന്ന് ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സ് വ്യക്തമാക്കി. സെപ്റ്റംബർ 13-നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.

അതേസമയം, പരമ്പര ആരംഭിക്കാൻ നാല് ദിവസം മാത്രം ശേഷിക്കെ പേസർ ജസ്പ്രീത് ബുംറ ഇതുവരെ മാച്ച് സിമുലേഷൻ പൂർത്തിയാക്കിയിട്ടില്ല. സെപ്റ്റംബർ 9-ന് നടക്കുന്ന സിമുലേഷന് ശേഷമേ ബുംറയെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ബി.സി.സി.ഐ തീരുമാനമെടുക്കൂ. ബുംറയ്ക്ക് പുറമെ ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ ഫിറ്റ്നസ് ക്ലിയറൻസും ഇന്ത്യ കാത്തിരിക്കുകയാണ്. ഇരുവരും ഫിറ്റ്നസ് ടെസ്റ്റുകളും മാച്ച് സിമുലേഷനുകളും പൂർത്തിയാക്കിയെങ്കിലും പൂർണ്ണ ഫിറ്റ്നസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇവരുടെയെല്ലാം അന്തിമ ഫിറ്റ്നസ് റിപ്പോർട്ട് സെപ്റ്റംബർ 9 സായാഹ്നത്തോടെ ലഭിക്കും. അടുത്തിടെ അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലായി തുടർച്ചയായി ആറ് ടി20 മത്സരങ്ങളിൽ തോൽവി വഴങ്ങിയതോടെയാണ് അഫ്ഗാനിസ്ഥാനെതിരെ ശക്തമായ ടീമിനെത്തന്നെ അണിനിരത്താൻ സെലക്ടർമാർ തീരുമാനിച്ചത്. ഐ.പി.എല്ലിനിടെ കാലിനേറ്റ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനെ തുടർന്ന് ഹാർദിക് പാണ്ഡ്യ മാത്രമാണ് ടീമിൽ നിന്ന് പുറത്തുള്ള പ്രധാന താരം.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗൗതം ഗംഭീറിന്‍റെ പകരക്കാരനായി ഇന്ത്യൻ പരിശീലകനാകുമോ?, ഒടുവിൽ പ്രതികരിച്ച് ആശിഷ് നെഹ്റ
ദുലീപ് ട്രോഫി ഫൈനല്‍: ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍