ഗുര്‍ബാസ് രക്ഷകനായി; വിന്‍ഡീസിനെതിരായ ടി20 പരമ്പര അഫ്ഗാന്

By Web TeamFirst Published Nov 17, 2019, 11:17 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി. ലക്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു.

ലക്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി. ലക്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് അഫ്ഗാനിസ്ഥാന്‍ നേടുകയായിരുന്നു. നേരത്തെ, ഏകദിന പരമ്പര വിന്‍ഡീസ് നേടിയിരുന്നു.

മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖാണ് വീന്‍ഡീസിനെ തകര്‍ത്തത്. 52 റണ്‍സ് നേടിയ ഷായ് ഹോപ്പ് ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ലെന്‍ഡല്‍ സിമോണ്‍സ് (7), എവിന്‍ ലൂയിസ് (24), ബ്രന്‍ഡന്‍ കിംഗ് (1), ഷിംറോണ്‍ ഹെറ്റ്മയേര്‍ (11), കീറണ്‍ പൊള്ളാര്‍ഡ് (11), ജേസണ്‍ ഹോള്‍ഡര്‍ (6) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍.

തുടക്കത്തില്‍ തകര്‍ന്നെങ്കിലും റഹ്മാനുള്ള ഗുര്‍ബാസിന്റെ (52 പന്തില്‍ 79) ഇന്നിങ്‌സ് അഫ്ഗാന് തുണയായി. ഹസ്രത്തുള്ള സസൈ (0), കരീം ജനാത് (2), ഇബ്രാഹിം സദ്രാന്‍ (1), അസ്ഗര്‍ അഫ്ഗാന്‍ (24), നജീബുള്ള സദ്രാന്‍ (14), മുഹമ്മദ് നബി (15), റാഷിഖ് ഖാന്‍ (0) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ഷെല്‍ഡണ്‍ കോട്ട്‌റെല്‍, കെസ്രിക്ക് വില്യംസ്, കീമോ പോള്‍ എന്നിവര്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

click me!