ആറ് വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് എന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ കേരളത്തെ സല്മാന് നിസാർ ആദിത്യ സര്വാതെ സഖ്യം 353 റണ്സിലെത്തിച്ച് പ്രതീക്ഷ നല്കിയശേഷമാണ് കേരളം 395 റണ്സിന് ഓള് ഔട്ടായത്.
റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജാർഖണ്ഡിനെതിരെ 192 റണ്സിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരശം. ജാര്ഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 587 റൺസിന് മറുപടിയായി നാലാം ദിനം ലഞ്ചിന് ശേഷം കേരളം 395 റണ്സെടുത്ത് പുറത്തായി. 95 റണ്സെടുത്ത ആദിത്യ സര്വാതെയും 43 റണ്സെടുത്ത സല്മാന് നിസാറുമാണ് കേരളത്തിനായി പൊരുതിയത്. ഏഴാം വിക്കറ്റില് സെഞ്ചുറി കൂട്ടുകെട്ടുയര്ത്തി സല്മാന് നിസാറും ആദിത്യ സര്വാതെയും കേരളത്തിന് പ്രതീക്ഷ നല്കിയെങ്കിലും സല്മാന് നിസാര് പുറത്തായതിന് പിന്നാലെ കേരളം 395 റണ്സില് ഓള് ഔട്ടായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ മനീഷിയും ഉത്കര്ഷ് സിംഗുമാണ് ജാര്ഖണ്ഡിനായി ബൗളിംഗില് തിളങ്ങിയത്.
ആറ് വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് എന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ കേരളത്തെ സല്മാന് നിസാർ ആദിത്യ സര്വാതെ സഖ്യം 353 റണ്സിലെത്തിച്ച് പ്രതീക്ഷ നല്കിയശേഷമാണ് കേരളം 395 റണ്സിന് ഓള് ഔട്ടായത്. സല്മാന് നിസാര് പുറത്തായശേഷം 11 റണ്സെടുത്ത വൈശാഖ് ചന്ദ്രൻ മാത്രമാണ് വാലറ്റത്ത് രണ്ടക്കം കടന്നത്. നേരത്തെ ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ഓപ്പണർ അഭിഷേക് നായരുടെ സെഞ്ചുറിയാണ് (126) കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മൂന്നാം ദിനം രണ്ട് വിക്കറ്റിന് 224 റൺസ് എന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിന് അവസാന സെഷനിൽ തുടരെ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയാവുകയായിരുന്നു. വെറും 45 റൺസിനിടെ നാല് വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. അഭിഷേക് നായരും രോഹൻ കുന്നുമ്മലും (44) ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. . തുടർന്നെത്തിയ സച്ചിൻ ബേബി (35) അഭിഷേകിന് മികച്ച പിന്തുണ നൽകിയെങ്കിലും സച്ചിന്റെ പുറത്താകലോടെ തകർച്ച ആരംഭിച്ചു. ക്യാപ്റ്റൻ വിഷ്ണു വിനോദിനും (15) മുഹമ്മദ് അസ്ഹറുദ്ദീനും (0) പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. അസ്ഹറുദ്ദീൻ റൺസൊന്നുമെടുക്കാതെയാണ് പുറത്തായത്. മത്സരത്തിൽ ഇനി രണ്ട് സെഷൻ മാത്രം ശേഷിക്കെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ജാര്ഖണ്ഡിന് 3 പോയിന്റും കേരളത്തിന് ഒരു പോയിന്റും മാത്രമാണ് ഇനി പരമാവധി നേടാനാവുക.
