വന്‍ സര്‍പ്രൈസ്! ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റം; അഫ്ഗാനിസ്ഥാന് ടോസ്

By Web TeamFirst Published Sep 8, 2022, 7:15 PM IST
Highlights

മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത്തിന് പുറമെ യൂസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ കളിക്കുന്നില്ല. ദീപക് ചാഹര്‍, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അപ്രധാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം കെ എല്‍ രാഹുല്‍ നയിക്കുന്നുവെന്നുള്ള സര്‍പ്രൈസ് തീരുമാനം. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇരു ടീമുകളും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത്തിന് പുറമെ യൂസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ കളിക്കുന്നില്ല. ദീപക് ചാഹര്‍, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ അക്‌സറും സ്റ്റാന്‍ഡ് ബൈ ബൗളറായിരുന്ന ചാഹറും ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്.

മൊത്തത്തില്‍ ചിരിമേളം! വില്യംസണും കോണ്‍വെയും പിച്ചിന് നടുവില്‍; എന്നിട്ടും റണ്ണൗട്ടാക്കാനായില്ല- വീഡിയോ കാണാം

ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസൈ, റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, കരിം ജനാത്, റാഷിദ് ഖാന്‍, അഹ്മദുള്ള ഓമര്‍സായ്, മുജീബ് ഉര്‍ റഹ്മാന്‍, ഫരീദ് അഹമ്മദ് മാലിക്ക്, ഫസലുള്ള ഫാറൂഖി.

ചിരിപ്പിച്ച് കൊല്ലും, ഇങ്ങനെയൊന്നും പുറത്താവരുത്! ആഡം സാംപയുടെ ഫുള്‍ടോസില്‍ മടങ്ങി വില്യംസണ്‍- വൈറല്‍ വീഡിയോ

സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയോട് ആറ് വിക്കറ്റിന് ഇന്ത്യ തോറ്റിരുന്നു. ഇന്ത്യയുടെ 173 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കേ ലങ്ക മറികടന്നു. മറുപടി ബാറ്റിംഗില്‍ പതും നിസങ്കയും(52), കുശാല്‍ മെന്‍ഡിസും(57) ഓപ്പണിംഗ് വിക്കറ്റില്‍ 97 റണ്‍സ് ചേര്‍ത്തതും അവസാന ഓവറുകളിലെ ഭാനുക രജപക്‌സെ(17 പന്തില്‍ 25*), ക്യാപ്റ്റന്‍ ദാസുന്‍ ഷനക(18 പന്തില്‍ 33*) വെടിക്കെട്ടിലുമാണ് ലങ്കയുടെ വിജയം. 41 പന്തില്‍ 72 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ച്വറിയായിരുന്നു ഇന്ത്യയെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 173ല്‍ എത്തിച്ചത്. അവസാന ഓവറില്‍ ഏഴ് റണ്‍സ് പ്രതിരോധിക്കുക അര്‍ഷ്ദീപ് സിംഗിന് എളുപ്പമായിരുന്നില്ല. 

click me!