ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുൽ ദ്രാവിഡിനെ തേടി പുതിയ ഓഫർ; ഗംഭീറിന് പകരം മെന്‍ററാക്കാന്‍ കൊല്‍ക്കത്ത

Published : Jul 09, 2024, 04:20 PM ISTUpdated : Jul 09, 2024, 06:48 PM IST
ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുൽ ദ്രാവിഡിനെ തേടി പുതിയ ഓഫർ; ഗംഭീറിന് പകരം മെന്‍ററാക്കാന്‍ കൊല്‍ക്കത്ത

Synopsis

കഴി‍ഞ്ഞ സീസണില്‍ ഗൗതം ഗംഭീറിനെ മെന്‍ററാക്കിയ കൊല്‍ക്കത്ത 10 വര്‍ഷത്തെ ഇടവേളക്കുശേഷം ഐപിഎല്ലില്‍ കിരീടം നേടിയിരുന്നു.

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡിനെ മെന്‍ററാക്കാന്‍ തയാറായെടുത്ത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്ത മെന്‍ററായിരുന്ന ഗൗതം ഗംഭീര്‍ ഇന്ത്യൻ ടീം പരിശീലകനായി പോകുന്ന ഒഴിവിലേക്കാണ് ഗംഭീറിനെ മെന്‍ററാക്കാന്‍ കൊല്‍ക്കത്ത തയാറെടുക്കുന്നത് എന്നാണ് സൂചന.

കഴി‍ഞ്ഞ സീസണില്‍ ഗൗതം ഗംഭീറിനെ മെന്‍ററാക്കിയ കൊല്‍ക്കത്ത 10 വര്‍ഷത്തെ ഇടവേളക്കുശേഷം ഐപിഎല്ലില്‍ കിരീടം നേടിയിരുന്നു. ഇതിന് പിന്നാലെ അടുത്ത 10 വര്‍ഷത്തേക്ക് ഗംഭീറിനോട് കൊല്‍ക്കത്തയില്‍ തുടരാന്‍ ഷാരൂഖ് അഭ്യര്‍ത്ഥിച്ചെങ്കിലും ഇന്ത്യൻ പരിശീലക സ്ഥാനമെന്ന മോഹിപ്പിക്കുന്ന ഓഫര്‍ നിരസിക്കാന്‍ ഗംഭീറിനായില്ല. ഇതോടെയാണ് കൊല്‍ക്കത്ത വീണ്ടും ഗംഭീറിനെക്കാള്‍ തലപ്പൊക്കമുള്ള മറ്റൊരു താരത്തെ തേടിയത്. ഇതാണിപ്പോള്‍ ദ്രാവിഡില്‍ എത്തി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പ് നേട്ടത്തിന് പിന്നാലെ ജസ്പ്രീത് ബുമ്രക്ക് മറ്റൊരു ബഹുമതി കൂടി; രോഹിത്തിനെ മറിടകന്ന് ജൂണിലെ ഐസിസി താരം

ടി20 ലോകകപ്പ് നേട്ടത്തിനുശേഷം ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ അടുത്ത ആഴ്ച മുതല്‍ തൊഴില്‍ രഹിതനാവുമെന്നും എന്തെങ്കിലും ജോലിയുണ്ടോ എന്നും ദ്രാവിഡ് മാധ്യമപ്രവര്‍ത്തകരോട് തമാശയായി പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ രാഹുല്‍ ദ്രാവിഡിന് മുന്നില്‍ വലിയ ഓഫറുമായാണ് കൊല്‍ക്കത്ത എത്തിയിരിക്കുന്നതെന്ന് ന്യൂസ് 18 ബംഗ്ല റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്തയുടെ ഓഫര്‍ ദ്രാവിഡ് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. ദ്രാവിഡിനെ മുഖ്യ പരിശീലക സ്ഥാനത്തേക്കോ മെന്‍റര്‍ സ്ഥാനത്തേക്കോ ആണ് കൊല്‍ക്കത്ത പരിഗണിക്കുന്നത്. നിലവില്‍ ചന്ദ്രകാന്ത് പണ്ഡിറ്റാണ് കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകന്‍.

സഞ്ജു പ്ലേയിംഗ് ഇലവനിലെത്തുമ്പോൾ 2 താരങ്ങള്‍ പുറത്താവും; മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ഐപിഎല്ലില്‍ മുമ്പ് രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അടക്കമുള്ള ടീമുകളുടെ മെന്‍ററും പരിശീലകനുമായി ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ 2017 മുതല്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനെന്ന നിലയിലും ജൂനിയര്‍ ടീം പരിശീലകനെന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന ദ്രാവിഡ് 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യ 2022ലെ ടി20 ലോകകപ്പ് സെമിയിലും 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലും തോറ്റെങ്കിലും കഴിഞ്ഞ മാസം അവസാനിച്ച ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീടം നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രോഹിത് ശര്‍മയ്ക്ക് വീണ്ടും നിരാശ, ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് മേല്‍ക്കൈ
മിച്ചലിനും ഫിലിപ്‌സിനും സെഞ്ചുറി; ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍