
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് തൃശൂര്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാന്‍. ഇന്ന് കൊല്ലം സെയ്‌ലേഴ്‌സിനെതിരെ 16 റണ്‍സ് നേടിയ ടൈറ്റന്‍സ് ഓപ്പണര്‍ മൊത്തം സമ്പാദ്യം 363 റണ്‍സാക്കി ഉയര്‍ത്തി. 170.42 സ്‌ട്രൈക്ക് റേറ്റിലാണ് ഇത്രയും റണ്‍സ്. 60.50 ശരാശരിയും താരത്തിനുണ്ട്. രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഞ്ജു സാസംണ്‍. ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് (നാല് ഇന്നിംഗ്സുകള്‍) 285 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
71.25 ശരാശരിയും 182.69 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഇന്നലെ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ 62 റണ്‍സ് നേടിയതോടെയാണ് സഞ്ജുവിന്റെ നേട്ടം 282 ലെത്തിയത്. ഒരു സെഞ്ചുറി രണ്ട് അര്‍ധ സെഞ്ചുറിയുമാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍. ഒന്നാം സ്ഥാനത്തുള്ള ഇമ്രാനുമായുള്ള അന്തരം 78 റണ്‍സ്. ആദ്യ മത്സരത്തില്‍ റോയല്‍സിനെതിരെ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ആലപ്പി റിപ്പിള്‍സിനെതിരെ രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 12 റണ്‍സുമായി പുറത്തായി.
പിന്നീട് കൊല്ലം സെയ്ലേഴ്സിനെതിരെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 51 പന്തില്‍ 121 റണ്‍സാണ് അടിച്ചെടുത്തത്. കഴിഞ്ഞ ദിവസം തൃശൂര്‍ ടൈറ്റന്‍സിനെതിരെ 46 പന്തില്‍ 89 റണ്‍സും സഞ്ജു നേടി. എന്തായാലും ഈ മിന്നുന്ന പ്രകടനം ഏഷ്യാ കപ്പിനൊരുങ്ങുന്ന താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. ട്രിവാന്‍ഡ്രം റോയല്‍സ് ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് മൂന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങള്‍ കളിച്ച കൃഷ്ണ പ്രസാദ് ഇതുവരെ നേടിയത് 217 റണ്‍സ്.
കൊല്ലം സെയ്ലേഴ്സിന്റെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നാലാം സ്ഥാനത്തേക്ക് കയറി. ഇന്ന് ടൈറ്റന്‍സിനെതിരെ 18 പന്തില്‍ 36 റണ്‍സ് നേടിയിരുന്നു സച്ചിന്‍ ബേബി. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യം ആറ് മത്സരങ്ങളില്‍ നിന്ന് 211 റണ്‍സായി. 42.20 ശരാശരിയിലാണ് നേട്ടം. 161.07 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. കാലിക്കറ്റ് ഗ്ലോബ്സറ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ന് ആലപ്പി റിപ്പിള്‍സിനെതിരെ റണ്‍സെടുക്കാതെ പുറത്തായ രോഹന് ആറ് മത്സരങ്ങളില്‍ നിന്ന് 205 റണ്‍സാണ് നേടാന്‍ സാധിച്ചത്.
സെയ്‌ലേഴ്‌സിന്റെ വിഷ്ണു വിനോദ് ആറാമത്. ആറ് മത്സരങ്ങളില്‍ നിന്ന് 203 റണ്‍സാണ് വിഷ്ണു നേടിയത്. ഇന്ന് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റണ്‍സെടുക്കാന്‍ വിഷ്ണുവിന് സാധിച്ചിരുന്നില്ല. ആറ് മത്സരങ്ങളില്‍ 174 റണ്‍സ് നേടിയ ബ്ലൂ ടൈഗേഴ്‌സിന്റെ വിനൂപ് മനോഹരന്‍ ഏഴാമത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!