ഓസീസ് തകര്‍ന്നു തുടങ്ങിയപ്പോൾ അഫ്ഗാൻ ഡ്രസ്സിംഗ് റൂമിൽ ജഡേജയുടെ ഡാൻസ്, ബംഗ്ലാദേശിന്‍റെ ആഘോഷം പോലെയെന്ന് ആരാധക‌ർ

Published : Nov 08, 2023, 04:08 PM ISTUpdated : Nov 08, 2023, 04:09 PM IST
ഓസീസ് തകര്‍ന്നു തുടങ്ങിയപ്പോൾ അഫ്ഗാൻ ഡ്രസ്സിംഗ് റൂമിൽ ജഡേജയുടെ ഡാൻസ്, ബംഗ്ലാദേശിന്‍റെ ആഘോഷം പോലെയെന്ന് ആരാധക‌ർ

Synopsis

എന്നാല്‍ മാക്സ്‌വെല്‍ അടിച്ചു തകര്‍ക്കുകയും കമിന്‍സ് പിന്തുണ നല്‍കുകയും ചെയ്തതോടെ 92-7ല്‍ നിന്ന് ഓസ്ട്രേലിയ പതുക്കെ കരകയറി.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്ട്രേലിയ തോല്‍വി മുന്നില്‍ കണ്ടപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ നൃത്തം ചെയ്ത് ടീം മെന്‍ററും മുന്‍ ഇന്ത്യന്‍ താരവുമായ അജയ് ജഡേജ. ഓസ്ട്രേലിയക്ക് ട്രാവിസ് ഹെഡിന്‍റെയും മിച്ചല്‍ മാര്‍ഷിന്‍റെയും വിക്കറ്റുകള്‍ നഷ്ടമായി പതറുമ്പോഴാണ് അജയ് ജഡേജ ഡ്രസ്സിംഗ് റൂമില്‍ നൃത്തം ചെയ്തത്. ഈ സമയം ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബുഷെയ്നുമായിരുന്നു ഓസീസിനായി ക്രീസിലുണ്ടായിരുന്നത്.

ജഡേജയുടെ ഡ്രസ്സിംഗ് റൂം ‍‍ഡാന്‍സും അസാധാരണ ചലനങ്ങളും ബാറ്റിംഗിനെ ബാധിക്കുന്നുവെന്ന് ക്രീസിലുണ്ടായിരുന്ന ലാബുഷെയ്ന്‍ അമ്പയറോട് പരാതിപ്പെട്ടുകയും ചെയ്തു. എന്നാല്‍ 92 റണ്‍സിന് ഏഴ്  വിക്കറ്റ് നഷ്ടമായി തോല്‍വി മുന്നില്‍ക്കണ്ട ഓസീസിനെ മാക്സ്‌വെല്‍ ഒറ്റക്ക് ചുമലിലേറ്റുകയും നായകന്‍ പാറ്റ് കമിന്‍സ് പിന്തുണയുമായി ക്രീസിലുറക്കുകയും ചെയ്തതോടെ ഓസ്ട്രേലിയ പതുക്കെ കരകയറി.അഫ്ഗാന്‍ ഫീല്‍ഡര്‍മാരുടെ കൈകള്‍ പലതവണ ചോര്‍ന്നപ്പോള്‍ ഒരു മണിക്കൂര്‍ മുമ്പ് ഡ്രസ്സിംഗ് റൂമില്‍ നൃത്തം ചെയ് ജഡേജ ഡഗ് ഔട്ടിലെത്തി അഫ്ഗാന്‍ താരങ്ങളോട് ദേഷ്യപ്പെടുന്നതും കാണാമായിരുന്നു. ജയം ഉറപ്പിക്കും മുമ്പെ ജഡേജയുടെ നൃത്തം ചെയ്തുള്ള ആഘോഷത്തെ ഇന്ത്യക്കെതിരെ വിജയത്തിന് മുമ്പെ വിജയം ആഘോഷിച്ച ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീമിന്‍റെ ആഘോഷവുമായാണ് ആരാധകര്‍ താരതമ്യം ചെയ്തത്.

'ഇനിയെല്ലാം നിങ്ങൾ തീരുമാനിക്കു', ടൈംഡ് ഔട്ട് വിളിച്ചത് തെറ്റെന്ന് തെളിയിക്കാൻ വീഡിയോ പുറത്തുവിട്ട് മാത്യൂസ്

ലോകകപ്പിന് തൊട്ടു മുമ്പാണ് ജഡേജയെ അഫ്ഗാനിസ്ഥാന്‍ ടീം മെന്‍ററായി നിയമിച്ചത്. ലോകകപ്പില്‍ പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും അട്ടിമറിച്ച അഫ്ഗാനിസ്ഥാന്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഞ്ച് തവണ ലോക ചാമ്പ്യന്‍മാരാ ഓസ്ട്രേലിയയെ അട്ടിമറിക്കുന്നതിന് തൊട്ടടുതെത്തിയിരുന്നു. പക്ഷെ അവസാന നിമിഷം മാക്സ്‌വെല്ലിന്‍റെ കടന്നാക്രമണത്തില്‍ അവര്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയി.

ആദ്യം ബാറ്റ് ചെയ്ത അഫ്ദാന്‍ ഓപ്പണര്‍ ഇബ്രാഹിം സര്‍ദ്രാന്‍റെ അപരാജിത സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 291 റണ്‍സടിച്ചപ്പോള്‍ ഓസീസ് മാക്സ്‌വെല്ലിന്‍റെ ഡബിള്‍ സെഞ്ചുറി മികവില്‍ 46.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്