Asianet News MalayalamAsianet News Malayalam

'ഇനിയെല്ലാം നിങ്ങൾ തീരുമാനിക്കു', ടൈംഡ് ഔട്ട് വിളിച്ചത് തെറ്റെന്ന് തെളിയിക്കാൻ വീഡിയോ പുറത്തുവിട്ട് മാത്യൂസ്

സമരവിക്രമെ പുറത്തായശേഷം രണ്ട് മിനിറ്റിനുള്ളില്‍ തയാറായി ഞാന്‍ ക്രീസിലെത്തിയിരുന്നു. പക്ഷെ എന്‍റെ ഹെല്‍മെറ്റ് തകരാറിലായി.അതുകൊണ്ടാണ് ആദ്യ പന്ത് നേരിടാന്‍ താമസിച്ചത്. എനിക്കെതിരെ അപ്പീല്‍ ചെയ്യുമ്പോള്‍ ബംഗ്ലാദേശിന്‍റെ സാമാന്യബുദ്ധി എവിടെപ്പോയെന്ന് എനിക്കറിയില്ല.

I rest my case! Here you go you decide, Angelo Mathews post Video timed out dismissal
Author
First Published Nov 7, 2023, 2:17 PM IST

ദില്ലി: ലോകകപ്പിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിലെ ടൈംഡ് ഔട്ട് വിവാദത്തില്‍ കൂടുതല്‍ തെളിവുകളുമായി ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ്. മത്സരത്തില്‍ സദീര സമരവിക്രമ പുറത്തായശേഷം രണ്ട് മിനിറ്റിനുള്ളില്‍ തന്നെ മാത്യൂസ് ക്രീസിലെത്തുന്നതിന്‍റെയും ബാറ്റിംഗിനായി തയാറെടുക്കുന്നതിന്‍റെയും വീഡിയോ ആണ് മാത്യൂസ് എക്സിലൂടെ പുറത്തുവിട്ടത്. ഇനിയെല്ലാം നിങ്ങള്‍ തീരുമാനിക്കു എന്ന തലക്കെട്ടോടെയാണ് മാത്യൂസ് വീഡിയോ പോസ്റ്റ് ചെയ്തത്.

തന്നെ ടൈം ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെ ഏയ്ഞ്ചലോ മാത്യൂസ് നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെളിവുകളും പുറത്തുവിട്ടത്.  തനിക്കെതിരെ ടൈം ഔട്ട് അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്‍റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണെന്നും മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മാത്യൂസിനെ തിരിച്ചുവിളിക്കില്ലെന്ന് അമ്പയ‌ർമാരോട് തറപ്പിച്ചു പറഞ്ഞു, ടൈംഡ് ഔട്ടിൽ വിശദീകരണവുമായി ഷാക്കിബ്

സമരവിക്രമെ പുറത്തായശേഷം രണ്ട് മിനിറ്റിനുള്ളില്‍ തയാറായി ഞാന്‍ ക്രീസിലെത്തിയിരുന്നു. പക്ഷെ എന്‍റെ ഹെല്‍മെറ്റ് തകരാറിലായി.അതുകൊണ്ടാണ് ആദ്യ പന്ത് നേരിടാന്‍ താമസിച്ചത്. എനിക്കെതിരെ അപ്പീല്‍ ചെയ്യുമ്പോള്‍ ബംഗ്ലാദേശിന്‍റെ സാമാന്യബുദ്ധി എവിടെപ്പോയെന്ന് എനിക്കറിയില്ല. ഷാക്കിബും ബംഗ്ലാദേശും ചെയ്തത് നാണംകെട്ട പരിപാടിയായി പോയെന്നും മാത്യൂസ് പറഞ്ഞിരുന്നു.

ഷാക്കിബ് എറിഞ്ഞ ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 26-ാം ഓവറിലാണ് മാത്യൂസ് ക്രീസിലെത്തി ആദ്യ പന്ത് നേരിടാന്‍ വൈകിയതിന് ബംഗ്ലാദേശ് ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്ത് പുറത്താക്കിയത്. സഹതാരങ്ങളിലൊരാളാണ് ടൈംഡ് ഔട്ടിനെക്കുറിച്ച് തന്നെ ഓര്‍മിപ്പിച്ചതെന്നും ഇക്കാര്യം ഞാന്‍ അമ്പയര്‍മാരോട് സംസാരിച്ചശേഷമാണ് അപ്പീല്‍ ചെയ്തെതന്നും ഷാക്കിബ് മത്സരശേഷം പറഞ്ഞിരുന്നു. അമ്പയര്‍മാര്‍ അപ്പീലില്‍ ഉറച്ചു നില്‍ക്കുന്നോ അതോ മാത്യൂസിനെ തിരിച്ചുവിളിക്കണോ എന്ന് എന്നോട് ചോദിച്ചിരുന്നു. ഒരിക്കല്‍ ഔട്ടായ ആളെ നിങ്ങള്‍ തിരിച്ചുവിളിക്കുമോ എന്നായിരുന്നു ഞാന്‍ തിരിച്ചു ചോദിച്ചത്. നിമയപ്രകാരം ഔട്ടാണെങ്കില്‍ ഔട്ട് തന്നെയാണ്. അല്ലാതെ തിരിച്ചു വിളിക്കുന്നത് ശിയല്ല. ഞാന്‍ തിരിച്ചുവിളിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞുവെന്നും ഷാക്കിബ് പറഞ്ഞിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios