സച്ചിന്‍ അന്ന് ആ തീരുമാനമെടുത്തില്ലെങ്കില്‍ ഇന്ത്യക്ക് സെവാഗിനെ കിട്ടില്ലായിരുന്നു: അജയ് രത്ര

By Web TeamFirst Published Jul 17, 2020, 4:13 PM IST
Highlights

സെവാഗ് ഓപ്പണറായതോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മൂന്നാമനോ നാലമനോ ആയി കളിക്കേണ്ടിവന്നു. സെവാഗിന്റെ വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് സച്ചിനുമുണ്ടെന്നാണ് മുന്‍ വിക്കറ്റ് കീപ്പര്‍ അജയ് രത്ര പറയുന്നത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓപ്പണര്‍മാരുരെ പ്രതിച്ഛായ തന്നെ മാറ്റിയതാരമാണ് വിരേന്ദര്‍ സെവാഗ്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ബൗളര്‍മാരുടെ മനോവീര്യം കെടുത്താന്‍ സെവാഗിന് സാധിക്കുമായിരുന്നു. ഏകദിനത്തില്‍ മധ്യനിരയിലായിരുന്നു ആദ്യം സെവാഗിന്റെ സ്ഥാനം. പിന്നീട് സൗരവ് ഗാംഗുലിയാണ് സെവാഗിനെ ഓപ്പണറാക്കിയത്. സെവാഗ് ഓപ്പണറായതോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മൂന്നാമനോ നാലമനോ ആയി കളിക്കേണ്ടിവന്നു. സെവാഗിന്റെ വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് സച്ചിനുമുണ്ടെന്നാണ് മുന്‍ വിക്കറ്റ് കീപ്പര്‍ അജയ് രത്ര പറയുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രത്ര തുടര്‍ന്നു... ''സച്ചിന്‍ ഓപ്പണറെന്ന നിലയില്‍ കത്തിനില്‍ക്കുമ്പോഴാണ് സെവാഗിന്റെ വരവ്. മധ്യനിര താരം എന്നതിലുപരി ഓപ്പണിംഗ് റോളാണ് അദ്ദേഹത്തിന് ചേരുകയെന്ന് അന്നെ തിരിച്ചറിഞ്ഞിരുന്നു. സെവാഗിന് ഓപ്പണാക്കാന്‍ വേണ്ടി സച്ചിന്‍ നാലാം സ്ഥാനത്ത് കളിക്കാമെന്ന് സമ്മതിച്ചു. സച്ചിന്‍ മാറാന്‍ തയ്യാറായില്ലെങ്കില്‍ സെവാഗ് മധ്യനിരയില്‍ തന്നെ കളിക്കുമായിരുന്നു. മധ്യനിരയിലാണ് സെവാഗ് കളിച്ചിരുന്നെങ്കില്‍ ഒരു തകര്‍പ്പന്‍ ഓപ്പണറെ നമുക്ക് നഷ്ടമാകുമായിരുന്നു.

വ്യത്യസ്തമായ റോളിലേക്ക് മാറാന്‍ അന്ന് സച്ചിന്‍ തീരുമാനിച്ചു. ടീമിന്റെ മൊത്തം നന്മയെ പരിഗണിച്ചായിരുന്നു സച്ചിന്റെ തീരുമാനം. നാലാം നമ്പറില്‍ ബാറ്റു ചെയ്യാമെന്ന് അദ്ദേഹം തന്നെ അറിയിച്ചു. സ്വന്തം ശൈലി തുടരാനും ഇഷ്ടപ്രകാരം കളിക്കാനുമുള്ള സ്വാതന്ത്രം തുടക്കം മുതലേ വീരുവിന് കിട്ടി. ഇത്തരം കളിക്കാര്‍ക്ക് മതിയായ പിന്തുണ ഉറപ്പാക്കുക എന്നത് പ്രധാനമാണ്. നിരവധിപേര്‍ സെവാഗിന്റെ ശൈലിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ സെവാഗ് തന്റെ ശൈലിയില്‍ ഉറച്ചുനിന്നു. രത്ര പറഞ്ഞുനിര്‍ത്തി.

click me!