
മുംബൈ: കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളായ അജിന്‍ക്യ രഹാനെയും (Ajinkya Rahane) ചേതേശ്വര്‍ പൂജാരയും (Cheteshwar Puajara) കടന്നുപോകുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇരുവര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇരുവരേയും പുറത്താക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതോടൊപ്പം വെറ്ററന്‍ പേസര്‍ ഇശാന്ത് ശര്‍യ്ക്കും ടീമില്‍ സ്ഥാനമുണ്ടായേക്കില്ല.
എന്നാല്‍ മറ്റൊരു അപകടം കൂടി മൂവരേയും കാത്തിരിക്കുന്നുണ്ട്. ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും മൂവരേയും തരം താഴ്ത്തിയേക്കും. ബിസിസിഐയുടെ എ ഗ്രേഡ് കാറ്റഗറിയിലാണ് രഹാനെ, പുജാര, ഇശാന്ത് എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ ഇനി ബി കാറ്റഗറിയിലേക്കു തരംതാഴ്ത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇശാന്തിനിപ്പോള്‍ ടീമില്‍ സ്ഥാനം പോലുമില്ലെന്നുള്ളതാണ് വാസ്തവം.
കളിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള ബിസിസിഐയുയെ മുഖ്യ കരാറിന്റെ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. അധികം വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയും ചെയ്യും. തൊട്ടുമുമ്പത്തെ വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാണ് താരങ്ങള്‍ക്കു ബിസിസിഐ കരാര്‍ നല്‍കാറുള്ളത്. എ പ്ലസില്‍ ഉള്‍പ്പെട്ടിട്ടുള്ള താരങ്ങള്‍ക്കു പ്രതിവര്‍ഷം ഏഴു കോടി രൂപ വീതമാണ് ലഭിക്കുക. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രിത് ബുമ്ര എന്നിവരാണ് ഈ കാറ്റഗറിയില്‍. മൂവരേയും നിലനിര്‍ത്തും.
എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ച് കോടി ലഭിക്കും. നിലവില്‍ സി ഗ്രേഡിലുള്ള അക്‌സര്‍ പട്ടേലിനെ ബിയിലേക്ക് ഉയര്‍ത്തിയേക്കും. സി ഗ്രേലുള്ള പേസര്‍ മുഹമ്മദ് സിറാജിന് ബിയിലേക്കോ, എയിലേക്കു പ്രൊമോഷന്‍ നല്‍കിയേക്കും. ഉമേഷ് യാദവിനെ സിയിലേക്കു തരംതാഴ്ത്താനും സാധ്യതയുണ്ട്. ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സിയുള്ളവര്‍ക്ക് ഒരു കോടിയുമാണ് പ്രതിഫലം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!