സ്‌പിന്‍ കെണിയില്‍ പതിവ് വീഴ്‌ച; അജിങ്ക്യ രഹാനെയ്‌ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

By Web TeamFirst Published Oct 11, 2019, 2:29 PM IST
Highlights

പൂണെയിലെ ഒന്നാം ഇന്നിംഗ്‌സില്‍ നാണക്കേടിന്‍റെ ഒരു റെക്കോര്‍ഡുമായാണ് രഹാനെ മടങ്ങിയത്

പൂണെ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പൂണെ ടെസ്റ്റില്‍ നായകന്‍ വിരാട് കോലിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു അജിങ്ക്യ രഹാനെ. നാലാം വിക്കറ്റില്‍ ഇരുവരും 178 റണ്‍സ് അടിച്ചെടുത്തു. അര്‍ധ സെഞ്ചുറി നേടിയ രഹാനെ 168 പന്തില്‍ 59 റണ്‍സ് നേടി. 

എന്നാല്‍ നാണക്കേടിന്‍റെ ഒരു റെക്കോര്‍ഡുമായാണ് രഹാനെ മടങ്ങിയത് എന്നതാണ് കൗതുകം. ഇന്ത്യക്കായി 75 ഇന്നിംഗ്‌സിലധികം ബാറ്റ് ചെയ്ത താരങ്ങളില്‍ സ്‌പിന്നര്‍മാരുടെ പന്തുകളില്‍ പുറത്തായതിന്‍റെ ഉയര്‍ന്ന ശരാശരി രഹാനെയ്‌ക്കാണ്. 49.5 ആണ് രഹാനെയുടെ ശരാശരി. രണ്ടാമതുള്ള മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിക്ക് 48.8 ഉം മൂന്നാമതുള്ള ഇശാന്ത് ശര്‍മ്മയ്‌ക്ക് 42.2 ഉം ആണ് ശരാശരി. ടെസ്റ്റില്‍ 91 തവണ പുറത്തായപ്പോള്‍ 45 തവണയും സ്‌പിന്‍ കെണിയില്‍ കുരുങ്ങി രഹാനെ. 

അജിങ്ക്യ രഹാനെയെ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ കേശവ് മഹാരാജ് ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ചു. 27-ാം ടെസ്റ്റിലാണ് 29കാരനായ താരത്തിന് മൂന്നക്കം കാണാനായത്. 

click me!