ഔട്ടായി കയറിപ്പോയിട്ടും വീണ്ടും ബാറ്റ് ചെയ്യാനിറങ്ങി രഹാനെ, കാര്യമറിയാതെ അമ്പരന്ന് ആരാധക‍ർ; സംഭവിച്ചത്

Published : Feb 16, 2024, 08:22 PM IST
ഔട്ടായി കയറിപ്പോയിട്ടും വീണ്ടും ബാറ്റ് ചെയ്യാനിറങ്ങി രഹാനെ, കാര്യമറിയാതെ അമ്പരന്ന് ആരാധക‍ർ; സംഭവിച്ചത്

Synopsis

പന്ത് ദേഹത്ത് കൊണ്ടതോടെ ആസം താരങ്ങള്‍ ഫീല്‍ഡിംഗ് ബോധപൂര്‍വം തടസപ്പെടുത്തിയെന്ന് കാണിച്ച് രഹാനെക്കിതിരെ ഔട്ടിനായി അപ്പീല്‍ ചെയ്തു. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് അനുവദിക്കുകയും കരിയറില്‍ ആദ്യമായി രഹാനെ ഒബ്സ്ട്രക്ടിംഗ് ദ് ഫീല്‍ഡിന് ഔട്ടാവുകയും ചെയ്തു.

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പുറത്തായിട്ടും വീണ്ടും ബാറ്റിംഗിന് അവസരം ലഭിച്ച് മുംബൈ നായകന്‍ അജിങ്ക്യാ രഹാനെ. രഞ്ജി ട്രോഫിയില്‍ ഇന്ന് ആരംഭിച്ച ആസമിനെതിരായ മത്സരത്തിലാണ് രഹാനെക്ക് അപൂര്‍വ ഭാഗ്യം ലഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആസം ഷാര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ ആറ് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ 84 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ മുംബൈയും തുടക്കത്തില്‍ തകര്‍ന്നടിഞ്ഞു.

മുംബൈ സ്കോര്‍ 102-4ല്‍ നില്‍ക്കെയാണ് 18 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന രഹാനെയെ ആസം നാടകീയമായി ഔട്ടാക്കുന്നത്. ആസം ബൗളര്‍ ദിബാകര്‍ ജോഹ്റിയുടെ പന്ത് മിഡോണിലേക്ക് അടിച്ച് അതിവേഗ സിംഗിളിനായി ഓടിത്തുടങ്ങിയ രഹാനെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ശിവം ദുബെ ഓടാത്തിനെത്തുടര്‍ന്ന് തിരിച്ച് ക്രീസിലേക്ക് ഓടി. എന്നാല്‍ ഓട്ടത്തിനിടെ ആസം ക്യാപ്റ്റന്‍ ഡെനിഷ് ദാസ് റണ്ണൗട്ടാക്കാനായി എറിഞ്ഞ ത്രോ രഹാനെയുടെ ദേഹത്താണ് കൊണ്ടത്.

ജയ് ഷായുടെ വാക്കിന് പുല്ലുവില, രഞ്ജിയിൽ കളിക്കാതെ വീണ്ടും മുങ്ങി ഇഷാന്‍ കിഷൻ; തിരിച്ചുവരവ് ഈ ടൂർണമെന്‍റിലൂടെ

പന്ത് ദേഹത്ത് കൊണ്ടതോടെ ആസം താരങ്ങള്‍ ഫീല്‍ഡിംഗ് ബോധപൂര്‍വം തടസപ്പെടുത്തിയെന്ന് കാണിച്ച് രഹാനെക്കിതിരെ ഔട്ടിനായി അപ്പീല്‍ ചെയ്തു. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് അനുവദിക്കുകയും കരിയറില്‍ ആദ്യമായി രഹാനെ ഒബ്സ്ട്രക്ടിംഗ് ദ് ഫീല്‍ഡിന് ഔട്ടാവുകയും ചെയ്തു. തൊട്ടു പിന്നാലെ ഇരു ടീമുകളും ചായക്ക് പിരിഞ്ഞു.

ചായയുടെ ഇടവേളയില്‍ വീണ്ടുവിചാരമുണ്ടായ ആസം നായകന്‍ ഡെനിഷ് ദാസ് തങ്ങള്‍ രഹാനെക്കെതിരായ അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് അമ്പയറോട് വ്യക്തമാക്കി. ക്രിക്കറ്റ് നിയമം അനുസരിച്ച് അടുത്ത പന്തെറിയും മുമ്പ് വരെയാണ് അപ്പീല്‍ പിന്‍വലിക്കാന്‍ കഴിയു. രഹാനെ പുറത്തായശേഷം പന്തെറിഞ്ഞിട്ടില്ലാത്തതിനാല്‍ അമ്പയര്‍ ആസം നായകന്‍റെ തീരുമാനം അംഗീകരിച്ച് രഹാനെക്ക് വീണ്ടും ബാറ്റിംഗിനിറങ്ങാമെന്ന് വ്യക്തമാക്കി.

ഇന്ത്യൻ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ അവസാനിച്ചു, 34-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ പേസർ

ചായക്ക് ശേഷം ക്രീസിലെത്തിയ രഹാനെക്ക് പക്ഷെ രണ്ടാം വട്ടം അവസരം ലഭിച്ചിട്ടും അത് മുതലാക്കാനായില്ല. 69 പന്തില്‍ 22 റണ്‍സെടുത്ത് രഹാനെ പുറത്തായി. പിന്നീട് തകര്‍ത്തടിച്ച് സെഞ്ചുറി നേടിയ ശിവം ദുബെയുടെ ഇന്നിംഗ്സിന്‍റെ കരുത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈ 133 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി കളിയില്‍ ആധിപത്യം നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'7 വർഷം അവര്‍ക്കായി കളിച്ചിട്ടും അവനെ അവഗണിച്ചു', അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ തുറന്നടിച്ച് യുവരാജ്
ഈഡൻ ഗാർഡൻസിൽ റൺമഴ; വെടിക്കെട്ടുമായി അഭിഷേകും ഹെഡും ക്ലാസനും; ഹൈദരാബാദിനെതിരെ കൊൽക്കത്തക്ക് കൂറ്റൻ വിജയലക്ഷ്യം