
ദില്ലി: ബിസിസിഐ ചീഫ് സെലക്‌ടര്‍ സ്ഥാനത്തേക്ക് പേര് പരിഗണിക്കപ്പെടുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ഇന്ത്യന്‍ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ ഐപിഎല്‍ ക്ലബ് ഡല്‍ഹി ക്യാപിറ്റല്‍സുമായി വഴിപിരിഞ്ഞു. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റല്‍സിന്‍റെ സഹ പരിശീലകനായിരുന്നു അഗാര്‍ക്കര്‍. അഗാര്‍ക്കറും ഫ്രാഞ്ചൈസിയും പിരിഞ്ഞതായി ഡല്‍ഹി ക്യാപിറ്റല്‍സ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. ടീമിന്‍റെ മറ്റൊരു അസിസ്റ്റന്‍റ് കോച്ചായിരുന്നു ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണുമായും ഡല്‍ഹി ക്യാപിറ്റല്‍സ് വേര്‍പിരിഞ്ഞതായി വ്യക്തമാക്കി. അഗാര്‍ക്കറിന്‍റെയും വാട്‌സണിന്‍റേയും സഹകരണത്തിന് ക്യാപിറ്റല്‍സ് നന്ദിയറിയിച്ചു.
ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമില്‍ ഒഴിവുള്ള സെലക്‌ടര്‍ സ്ഥാനത്തേക്ക് അജിത് അഗാര്‍ക്കര്‍ വരാനിടയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിലെ പൊളിച്ചെഴുത്തുകള്‍. ഇതോടെ സെലക്‌ടറായി അഗാര്‍ക്കര്‍ പരിഗണിക്കപ്പെടാനുള്ള സാധ്യത ഏറുകയാണ്. മുമ്പ് ചീഫ് സെലക്‌ടറായിരുന്ന ചേതന്‍ ശര്‍മ്മ ഒളിക്യാമറ വിവാദങ്ങളെ തുടര്‍ന്ന് പുറത്തായതോടെ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗമാകും മുഖ്യ സെലക്‌ടറാവുക. ജൂണ്‍ 30 ആണ് പുതിയ സെലക്‌ടറുടെ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. ജൂലൈ 1 മുതല്‍ അഭിമുഖങ്ങള്‍ നടക്കാനാണ് സാധ്യത. മുഖ്യ സെലക്‌ടര്‍ സ്ഥാനമായതിനാല്‍ പരിചയസമ്പന്നനായ താരം എന്ന നിലയ്‌ക്ക് അജിത് അഗാര്‍ക്കറിന് നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.
മുമ്പും ഇന്ത്യന്‍ ടീമിന്‍റെ സെലക്‌ടര്‍ സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരാണ് അജിത് അഗാര്‍ക്കറിന്‍റേത്. ടീം ഇന്ത്യയെ 26 ടെസ്റ്റിലും 191 ഏകദിനങ്ങളിലും 4 രാജ്യാന്തര ടി20കളിലും അഗാര്‍ക്കര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 2007ല്‍ ട്വന്‍റി 20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന അഗാര്‍ക്കര്‍ 2000ങ്ങളില്‍ ടീം ഇന്ത്യയുടെ നിര്‍ണായക പേസര്‍മാരില്‍ ഒരാളായിരുന്നു. ടെസ്റ്റില്‍ 58 ഉം, ഏകദിനത്തില്‍ 288 ഉം, ടി20യില്‍ മൂന്നും വിക്കറ്റാണ് സമ്പാദ്യം. ബിസിസിഐ മുഖ്യ സെലക്‌ടര്‍ സ്ഥാനത്തേക്ക് രവി ശാസ്‌ത്രി, ദിലിപ് വെങ്‌സര്‍കാര്‍ തുടങ്ങിയ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
Read more: ബജറങ് പുനിയയും വിനേഷ് ഫോഗത്തും പരിശീലനത്തിന് വിദേശത്തേക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!