
ലണ്ടന്‍: ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന 15 വയസ്സുകാരന്‍ വൈഭവ് സൂര്യവന്‍ഷിയെ ഇന്ത്യന്‍ ടീമിലേക്ക് വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സ് താരമായ സൂര്യവന്‍ഷി വരുന്ന അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഇതിനിടെ മുന്‍ ഇംഗ്ലണ്ട് നായകന്‍ അലസ്റ്റര്‍ കുക്ക് തമാശരൂപേണ പരിഹസിക്കുകയാണ് സൂര്യവന്‍ഷിയെ. 'അവന് പാസ്പോര്‍ട്ട് ഉണ്ടോ?' എന്നായിരുന്നു സൂര്യവന്‍ഷിയുടെ പ്രായം സൂചിപ്പിച്ചുകൊണ്ട് കുക്കിന്റെ ചോദ്യം.
ഒരു പോഡ്കാസ്റ്റിലാണ് കുക്ക് ഇക്കാര്യം ഉന്നയിച്ചത്. കുക്കിനൊപ്പമുണ്ടായിരുന്ന മൈക്കല്‍ വോണ്‍ സൂര്യവന്‍ഷിയെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞു. വോണിന്റെ വാക്കുകള്‍... ''ഈ വര്‍ഷം ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമില്‍ പോലും ഞാന്‍ അവനെ ഉള്‍പ്പെടുത്തും. ജസ്പ്രിത് ബുംറയെപ്പോലൊരു ബൗളറെ സിക്സറിന് പറത്താന്‍ അവന് യാതൊരു മടിയുമില്ല. 20 വയസ്സുകാരനാണ് ഈ പ്രകടനം നടത്തുന്നതെങ്കില്‍ നമ്മള്‍ ഇത്രയധികം ആലോചിക്കില്ലായിരുന്നു. 15 വയസ്സായതുകൊണ്ട് മാത്രം എന്തിന് മാറ്റിനിര്‍ത്തണം.'' വോണ്‍ ചോദിക്കുന്നു.
ലോയ്ഡ്: 'അവന്‍ സ്‌കൂളില്‍ പോകേണ്ട പ്രായമല്ലേ? സ്‌കൂളില്‍ പോകാതിരിക്കാന്‍ പറ്റില്ലല്ലോ.' എന്ന് ഡേവിഡ് ലോയ്ഡ് തമാശയായി ചോദിച്ചപ്പോഴാണ് കുക്ക് പാസ്പോര്‍ട്ടിന്റെ കാര്യം സൂചിപ്പിച്ചത്. ഇതിനിടെ അലക്‌സ് ഹാര്‍ട്ട്ലി പറഞ്ഞത് ഇങ്ങനെയായിരുന്നു.. ''ഇന്നത്തെ കുട്ടികള്‍ക്ക് ഒരു പ്രത്യേകതരം ആത്മവിശ്വാസമുണ്ട. ജോഫ്ര ആര്‍ച്ചറെപ്പോലെയുള്ള ലോകോത്തര ബൗളര്‍മാരെ നേരിടുമ്പോഴും അവര്‍ക്ക് സമ്മര്‍ദ്ദമില്ല.'' ലോയ്ഡ് പറഞ്ഞു. യശസ്വി ജയ്സ്വാളിനെപ്പോലൊരു മികച്ച താരത്തോടൊപ്പം ബാറ്റ് ചെയ്യുമ്പോഴും സൂര്യവന്‍ഷിയാണ് കൂടുതല്‍ അപകടകാരിയായി കാണപ്പെടുന്നതെന്ന് വോണ്‍ നിരീക്ഷിച്ചു.
ഈ സീസണില്‍ വെറും ആറ് മത്സരങ്ങളില്‍ നിന്നായി 236.53 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 246 റണ്‍സാണ് സൂര്യവന്‍ഷി അടിച്ചുകൂട്ടിയത്. 41.00 ആണ് താരത്തിന്റെ ശരാശരി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!