
മുംബൈ: ഐപിഎല്‍ എല്‍ ക്ലാസിക്കോയിൽ മുംബൈ ഇന്ത്യൻസിന്‍റെ ബാറ്റിംഗ് നിരയെ കറക്കിയ വീഴ്ത്തിയ ചെന്നൈയുടെ സ്പിന്നര്‍ അക്കീൽ ഹൊസൈനൊപ്പം തന്നെ ഹിറ്റായത് മുഖം മറച്ചുള്ള അക്കീലിന്‍റെ മാസ്ക്ഡ് സെലിബ്രേഷനായിരുന്നു. മുംബൈക്കെതിരായ മത്സരശേഷം വിക്കറ്റ് വീഴ്ത്തിയ ശേഷം മുഖത്തിന് മുന്നിൽ കൈകൾ കൊണ്ട് 'മാസ്ക്' വെക്കുന്ന രീതിയിലുള്ള അക്കീലിന്‍റെ സെലിബ്രേഷന്‍റെ അര്‍ത്ഥം തിരയുകയായിരുന്നു ആരാധകര്‍. മത്സരശേഷം അക്കീല്‍ തന്നെ അതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി.
ഫുട്ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ പല ലോകോത്തര താരങ്ങൾക്കും തങ്ങളുടേതായ മാസ്ക്ഡ് സെലിബ്രേഷനുകളുണ്ടെന്നും അതിനാൽ താൻ സ്വന്തമായി കണ്ടെത്തിയ ശൈലിയാണിതെന്നും അക്കീൽ പറഞ്ഞു. ഇപ്പോൾ എല്ലാവർക്കും അവരവരുടേതായ ഓരോ മാസ്ക് ശൈലികളുണ്ട്. ചെന്നൈയിലെ സഹതാരമായ നൂർ അഹമ്മദിന് ഒരു പ്രത്യേക മാസ്ക് സെലിബ്രേഷനുണ്ട്. കൂടാതെ പല ഫുട്ബോൾ താരങ്ങൾക്കും അത്തരത്തിലുള്ള രീതികളുണ്ട്. അതുകൊണ്ട് എനിക്കും എന്‍റേതായ ഒരു ശൈലി വേണമെന്ന് തോന്നി. അങ്ങനെ ഞാൻ തിരഞ്ഞെടുത്തതാണ് ഈ ഒരു മാസ്ക് ആഘോഷം, അക്കീൽ ഹൊസൈൻ വ്യക്തമാക്കി. മത്സരത്തില്‍ ടോപ് സ്കോററായ സഞ്ജു സാംസണും അക്കീലിന്‍റെ മാസ്ക്ഡ് സെലിബ്രേഷന്‍ അനുകരിച്ചിരുന്നു.
മൈതാനത്ത് താൻ നേടുന്ന വിജയങ്ങൾ ആഘോഷിക്കാനുള്ള ഒരു വ്യക്തിപരമായ ശൈലിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയ്ക്കെതിരായ 17 റണ്‍സ് മാത്രം വഴങ്ങിയാണ് അക്കീല്‍ ഹൊസൈന്‍ നാല് വിക്കറ്റ് സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റിൽ അക്കീലിന്‍റെ ആറാമത്തെ നാല് വിക്കറ്റ് പ്രകടനമാണിത്. മത്സരത്തല്‍ സഞ്ജു ഒഴികെയുള്ള ചെന്നൈ ബാറ്റര്‍മാര്‍ നിരശപ്പെടുത്തിയപ്പോള്‍ കാര്‍ത്തിക് ശര്‍മ പുറത്തായതിന് പിന്നാലെ പ്രശാന്ത് വീറിനെയായിരുന്നു ചെന്നൈ ഇംപാക്ട് സബ്ബായി ഇറക്കാനിരുന്നത്.
എന്നാല്‍ പതിനേഴാം ഓവറിലെ അവസാന പന്തില്‍ കാര്‍ത്തിക് ശര്‍മ പുറത്തായതോടെ അവസാന നിമിഷം പ്ലാൻ മാറ്റിയ ചെന്നൈ അക്കീലിനെ ഇംപാക്ട് സബ്ബായി കളത്തിലിറക്കിയതാണ് കളിയില്‍ നിര്‍ണായകമായത്. രണ്ട് പന്ത് മാത്രം നേരിട്ട അക്കീല്‍ രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്ന് അവസാന ഓവറുകളില്‍ സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. പിന്നീട് മുംബൈ ഇന്നിംഗ്സില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ അക്കീല്‍ ആദ്യ ഓവറിലെ അവസാന പന്തില്‍ ഡാനിഷ് മലേവാറിനെ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചാണ് വിക്കറ്റ് വേട്ട തുടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!