ഐപിഎല്‍ 2026: വമ്പൻ തോല്‍വി, മുംബൈ വീണത് നാണക്കേടിന്റെ റെക്കോ‍ര്‍ഡുകളിലേക്ക്

Published : Apr 24, 2026, 04:18 PM IST
Chennai Super Kings

Synopsis

103 റണ്‍സിന്റെ തോല്‍വിയാണ് ഹാര്‍ദിക്കിന്റെ സംഘം വഴങ്ങിയത്. റണ്‍സിന്റെ കണക്കില്‍ ഐപിഎല്‍ ചരിത്രത്തിലെ മുംബൈയുടെ ഏറ്റവും വലിയ പരാജയം

സഞ്ജു സാംസണിന്റെ സെഞ്ചുറി, അക്കീല്‍ ഹൊസൈന്റെ സ്പിൻ മാന്ത്രികത. വാംഖഡെയിലെ രാത്രിയില്‍ മുംബൈ ഇന്ത്യൻസ് ചെന്ന് വീണത് നാണക്കേടിന്റെ റെക്കോര്‍ഡുകളിലേക്കാണ്.

103 റണ്‍സിന്റെ തോല്‍വിയാണ് ഹാര്‍ദിക്കിന്റെ സംഘം വഴങ്ങിയത്. റണ്‍സിന്റെ കണക്കില്‍ ഐപിഎല്‍ ചരിത്രത്തിലെ മുംബൈയുടെ ഏറ്റവും വലിയ പരാജയം, മറുവശത്ത് ചെന്നൈയുടെ ഏറ്റവും വലിയ ജയവും.

ആദ്യമായാണ് 100 റണ്‍സിലധികം മാര്‍ജിനില്‍ ചെന്നൈ ഐപിഎല്ലില്‍ വിജയം നേടുന്നതുപോലും.

മുംബൈ ഓള്‍ ഔട്ടായത് 104 റണ്‍സ്. ഐപിഎല്ലില്‍ ചെന്നൈക്കെതിരായ മുംബൈയുടെ ഏറ്റവും ചെറിയ സ്കോര്‍.

ചെന്നൈയോട് ടൂര്‍ണമെന്റില്‍ പരാജയപ്പെടുന്നത് 19-ാം തവണ. ഇതുവരെ മറ്റൊരു ടീമിനും മുംബൈയെ ഇത്രയധികം മത്സരങ്ങളില്‍ കീഴടക്കാനായിട്ടില്ല. 18 വിജയങ്ങളുള്ള പഞ്ചാബ് കിങ്സാണ് തൊട്ടുപിന്നിലുള്ളത്. വാംഖഡയില്‍ മുംബൈക്കെതിരായ ആറാം ജയം, റെക്കോര്‍ഡ് പങ്കുവെക്കുന്നത് പഞ്ചാബിനൊപ്പം.

തങ്ങള്‍ക്കെതിരെ സെഞ്ചുറി നേടാൻ ഒരു ചെന്നൈ ബാറ്ററേയും മുംബൈ ബൗളര്‍മാര്‍ ഇതുവരെ അനുവദിച്ചിരുന്നില്ല. വാംഖഡെയില്‍ സഞ്ജു അതും തിരുത്തി.

Powered By:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചെന്നൈയുടെ രഹസ്യായുധമോ?; വൈറലായ 'മാസ്ക്' സെലിബ്രേഷന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അക്കീൽ ഹൊസൈൻ
ഐപിഎല്‍ 2026: ടീമിലില്ലാത്ത ശാർദൂല്‍ ബാറ്റ് ചെയ്യാൻ ഇറങ്ങി, ആശയക്കുഴപ്പില്‍ ആരാധകര്‍; കാരണം