
കേപ്ടൗണ്‍: 2012 ഐപിഎല്‍ സീസണില്‍ സിഎസ്‌കെയ്ക്ക് എതിരായ മത്സരത്തില്‍ ആര്‍സിബി താരം വിരാട് കോലിയെറിഞ്ഞ ഒരോവര്‍ ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണില്ല. തോല്‍വിയുറപ്പിച്ച ഘട്ടത്തില്‍ ചെന്നൈയ്ക്ക് വിജയം എളുപ്പമാക്കിയ ഓവറായിരുന്നത്. കോലിയുടെ ആ ഓവറില്‍ ചെന്നൈയുടെ ദക്ഷിണാഫ്രിക്കന്‍ താരം ആല്‍ബി മോര്‍ക്കല്‍ അടിച്ചെടുത്തത് 28 റണ്‍സാണ്. രണ്ട് ഓവറില്‍ 43 റണ്‍സുള്ളപ്പോഴാണ് കോലി പന്തെറിയാനെത്തിയത്. 206 റണ്‍സ് പിന്തുടരാനിറങ്ങിയ സിഎസ്‌കെ അവസാന ഓവറില്‍ ജയിക്കുകയും ചെയ്തു. കോലി വഴങ്ങിയത് മൂന്ന് സിക്‌സും രണ്ട് ഫോറും.
വെറുതെ കയറി ചെല്ലാനാവില്ല; ഓസീസ് പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ താരങ്ങളും ക്വാറന്റൈനില്‍ പ്രവേശിക്കും
അന്നത്തെ ഓവറിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ആല്‍ബി മോര്‍ക്കല്‍. ''ഞങ്ങള്‍ പരാജയപ്പെട്ടന്ന് കരുതിയ മത്സരമായിരുന്നത്. അവരുടെ കയ്യിലായിരുന്നു മത്സരം. എനിക്കറിയില്ല ആ സമയത്ത് എന്തിനാണ് ക്യാപ്റ്റനായിരുന്ന ഡാനിയല്‍ വെറ്റോറി കോലിയെ പന്ത് ഏല്‍പ്പിച്ചതെന്ന്. കോലിയോടുള്ള ബഹുമാനത്തോട് തന്നെ പറയട്ടെ. കോലി ആയിരുന്നില്ല ആ ഓവര്‍ എറിയേണ്ടിയിരുന്നത്.
ഞാന്‍ ക്രീസിലെത്തുമ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് ഓവറില്‍ 43 റണ്‍സ്. ഒരിക്കലും സാധ്യമല്ലെന്ന് ഉറപ്പിച്ചതാണ്. കോലി പന്തെറിയാന്‍ ഞാന്‍ കരുതി മൂന്നോ നാലോ പന്തുകള്‍ എനിക്ക് കണക്റ്റ് ചെയ്യാന്‍ സാധിച്ചാല്‍ നേരിയ സാധ്യതയുണ്ടെന്ന്. രണ്ട് പന്തുകള്‍ എഡ്ജായെങ്കിലും 28 റണ്‍സ് അടിച്ചെടുക്കാന്‍ സാധിച്ചു. അവസാന ഓവറില്‍ ബ്രാവോ തകര്‍ത്തടിച്ചതോടെ മത്സരം ഞങ്ങള്‍ തട്ടിയെടുത്തു.'' മോര്‍ക്കല്‍ പറഞ്ഞു.
2010ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ധോണി പുറത്തെടുത്ത ഇന്നിങ്‌സിനെ കുറിച്ചും ധോണി വാചാലനായി. പഞ്ചാബിനെതിരെ 193 റണ്‍സ് പിന്തുടരുമ്പോള്‍ അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സായിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ധോണിക്കെതിരെ പന്തെറിയുന്നത് ഇര്‍ഫാന്‍ പഠാന്‍. പഠാനനെതിരെ ധോണി രണ്ട് സിക്‌സുകള്‍ പായിച്ച് വിജയം പൂര്‍ത്തിയാക്കി. പിന്നാലെ സെമിയിലേക്കും. ആ സമയത്ത് നോണ്‍സ്‌ട്രൈക്കിലായിരുന്നു മോര്‍ക്കല്‍.
ലാ ലിഗ ജൂണില്‍ പുനഃരാരംഭിക്കും..? വിവരങ്ങള്‍ പുറത്തുവിട്ട് ലെഗാനസ് പരിശീലകന്‍
''വളരെയധികം ശാന്തമായിട്ടാണ് ധോണി ആ ഇന്നിങ്‌സ് കളിച്ചത്. എത്ര മനോഹരമായിട്ടാണ് അദ്ദേഹം ആ സമ്മര്‍ദ്ദഘട്ടം കൈകാര്യം ചെയ്തത്. ധോണി സാഹചര്യങ്ങളെ സമീപിക്കുന്ന രീതി നമ്മളെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കും. ധോണിയില്‍ നിന്ന് ഞാന്‍ പഠിച്ച വിലപ്പെട്ട കാര്യവും അതുതന്നെ.'' മോര്‍ക്കല്‍ പറഞ്ഞുനിര്‍ത്തി. മോര്‍ക്കലിനെതിരെ കോലിയെറിഞ്ഞ് ഓവറിന്‍റെ വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!